മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് ചോദ്യം; സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവർത്തിച്ച് കെ കെ ശൈലജ

Published : Feb 28, 2026, 11:37 PM IST
K K Shailaja

Synopsis

മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം.

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മട്ടന്നൂരിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിലും അതൃപ്തി ആവർത്തിച്ച് മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂരിൽ നിന്ന് മാറ്റിയത് എന്തിനെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍ കെ കെ ശൈലജ ചോദിച്ചു. രണ്ട് തവണ മത്സരിച്ചവർ സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടല്ലോ എന്നായിരുന്നു കെ കെ ശൈലജയുടെ ചോദ്യം. എന്നാൽ പിന്നെ പേരാവൂർ ആയാലോ എന്ന് സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ചിലര്‍ ശൈലജയോട് ചോദിച്ചു. അഭിപ്രായം ജില്ലാ നേതൃത്വത്തിന്റെ പരിഗണനക്ക് വിട്ടു.

മട്ടന്നൂരിലെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ മത്സരരംഗത്ത് നിന്ന് മാറ്റിനിർത്തില്ലെന്നാണ് പുതിയ വിവരം. യുഡിഎഫിന്റെ കൈവശമുള്ള പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കാൻ സണ്ണി ജോസഫിനെതിരെ ശൈലജയെ കളത്തിലിറക്കാനാണ് സാധ്യത. നിലവിൽ മട്ടന്നൂർ എംഎൽഎയായ ശൈലജയെ മാറ്റി അവിടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ മത്സരിപ്പിക്കാനാണ് ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാഖി വലിച്ചു പൊട്ടിച്ചതിൽ തുടങ്ങിയ പക: ബിജെപി പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകർക്ക് തടവുശിക്ഷ
മാറ്റത്തിന്റെ തിരയടിച്ച് റെന ഫാത്തിമയും 'നീന്തി വാ മക്കളെ'യും, മൂന്നാം വയസ്സിൽ മാറ്റത്തിന്റെ ബ്രാൻഡ് അംബാസഡർ, 'പുഴകളെ പേടിക്കാതെ മക്കൾ വളരട്ടെ'