പാനൂർ ബോംബ് സ്ഫോടനം: പ്രചരിക്കുന്ന ചിത്രത്തിലടക്കം പ്രതികരിച്ച് കെകെ ശൈലജ, 'പാർട്ടിക്കും തനിക്കും ബന്ധമില്ല'

Published : Apr 05, 2024, 07:24 PM IST
പാനൂർ ബോംബ് സ്ഫോടനം: പ്രചരിക്കുന്ന ചിത്രത്തിലടക്കം പ്രതികരിച്ച് കെകെ ശൈലജ, 'പാർട്ടിക്കും തനിക്കും ബന്ധമില്ല'

Synopsis

യു ഡി എഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നതെന്നും ശൈലജ

കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട വിവാദങ്ങളോടും വിമർശനങ്ങളോടും പ്രതികരിച്ച് വടകരയിലെ എൽ ഡി എഫ് സ്ഥാനാർഥി കെ കെ ശൈലജ രംഗത്ത്. പാനൂരിൽ സ്ഫോടനമുണ്ടായ ബോംബ് നിർമാണ സംഘവുമായി പാർട്ടിക്കും തനിക്കും ബന്ധമില്ലെന്നാണ് ശൈലജ പ്രതികരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട സംഘാംഗത്തിനൊപ്പമുള്ള ചിത്രം പ്രചരിക്കുന്നതിലും ശൈലജ പ്രതികരിച്ചു. പല പരിപാടികൾക്ക് പോകുമ്പോൾ പലരും ഫോട്ടോ എടുക്കാറുണ്ടെന്നാണ് ശൈലജ പറഞ്ഞത്.

പാനൂരിലെ ബോംബ് നിർമാണ സംഘത്തിലുള്ളവർക്ക് സി പി എമ്മിനേക്കാൾ മറ്റ് പലരുമായുമാണ് ബന്ധം. അത് എന്തെന്ന് ഞാൻ ഇപ്പോൾ പറയുന്നില്ലെന്നും ശൈലജ കൂട്ടിച്ചേർത്തു. യു ഡി എഫിന് മറ്റൊന്നും പറയാൻ ഇല്ലാത്തതിനാലാണ് ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉന്നയിക്കുന്നതെന്നും എൽ ഡി എഫ് സ്ഥാനാർഥി വിമർശിച്ചു.

'ഇഡി കേസ് പുതിയ സംഭവവികാസങ്ങളിലേക്ക് നീങ്ങുന്നു, ഒരിഞ്ച് വിട്ടുകൊടുക്കില്ല, ശക്തമായി ഏറ്റുമുട്ടും': ഐസക്ക്

നേരത്തെ  പാനൂര്‍ സ്ഫോടനത്തില്‍ സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി വടകരയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ രംഗത്തെത്തിയിരുന്നു. പുരോഗമനം പ്രസംഗിക്കുമ്പോഴും സി പി എം വാളും ബോംബും ഉപയോഗിക്കുന്നുവെന്ന് തെളിയിക്കുന്ന സംഭവമാണ് പാനൂരിലുണ്ടായത്. ഒരു തെരഞ്ഞെടുപ്പിന് മുൻപ് എന്തിനാണ് ബോംബ് തെരഞ്ഞെടുപ്പ് സാമഗ്രിയായി സിപിഎം ഉപയോഗിക്കുന്നത്? എന്ത് കാര്യത്തിന് ആണ് ബോംബ് ഉണ്ടാക്കിയതെന്ന് സി പി എം വ്യക്തമാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. യു ഡി എഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ആരെയാണ് ലക്ഷ്യം വെച്ചതെന്ന് സി പി എം വ്യക്തമാക്കണം. കരുതലും സ്നേഹവും പോസ്റ്ററിലും ഫ്ലക്സിലും പോരെന്നും ഷാഫി വിമർശിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെഞ്ചിടിപ്പിൽ മുന്നണികൾ, സെമി ഫൈനൽ ആര് തൂക്കും? വോട്ടെണ്ണൽ ആവേശത്തിൽ കേരളം
ആകാംക്ഷയിൽ രാഷ്ട്രീയ കേരളം! ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്തപ്പോൾ വിജയം ആർക്ക്? വോട്ടെണ്ണൽ എട്ടിന് ആരംഭിക്കും