'കൊടിക്കുന്നിലിന്റെ പരാമര്‍ശം ഫ്യൂഡല്‍ മനോഭാവം'; വിമര്‍ശനവുമായി കെകെ ശൈലജ

Published : Aug 29, 2021, 12:13 AM IST
'കൊടിക്കുന്നിലിന്റെ പരാമര്‍ശം ഫ്യൂഡല്‍ മനോഭാവം'; വിമര്‍ശനവുമായി കെകെ ശൈലജ

Synopsis

ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.  

തിരുവനന്തപുരം: കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി എംഎല്‍എ കെകെ ശൈലജ. ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവത്തില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നതെന്നും അപലപനീയമാണെന്നും കെ കെ ശൈലജ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്‍പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണെന്നും അവര്‍ വ്യക്തമാക്കി. 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം


കേരളത്തിന്റെ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പി ബി അംഗവുമായ സ: പിണറായിക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡല്‍ കാലഘട്ടത്തിലെ മനോഭാവങ്ങളില്‍ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരില്‍ നിന്നു മാത്രമെ ഇത്തരമൊരു പരാമര്‍ശം ഉണ്ടാവുകയുള്ളു. പെണ്‍കുട്ടികള്‍ സ്വതന്ത്രവ്യക്തികളാണെന്നും അവരുടെ ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവര്‍ക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കില്‍ അല്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണം. ഇത്തരം സ്ത്രീവിരുദ്ധ ആശയങ്ങള്‍ക്കെതിരെ ശക്തമായ പ്രതികരണം ഉയരേണ്ടതാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ; 'യുവതി സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു'
ബിജെപിയിൽ വീണ്ടും നേമം മോഡൽ പ്രഖ്യാപനം, നിർണായക നീക്കവുമായി വി മുരളീധരൻ; മോഹം പരസ്യമാക്കി; 'കഴക്കൂട്ടത്ത് മത്സരിക്കാൻ താത്പര്യം'