
ദില്ലി: മികച്ച ചിന്തകരെ തെരഞ്ഞെടുക്കുന്ന സർവേയിൽ ആരോഗ്യമന്ത്രി കെകെ ശൈലജ ഒന്നാം സ്ഥാനത്ത്. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗിക തലത്തിൽ എത്തിച്ചു എന്നത് പരിഗണിച്ചാണ് അംഗീകാരം. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രോസ്‌പെക്ട് മാഗസിൻ നടത്തിയ സർവേയിലാണ് ശൈലജ ടീച്ചർ ഒന്നാം സ്ഥാനത്തെത്തിയത്.
കൊവിഡ് കാലത്ത് ചിന്തകളെ പ്രായോഗിക തലത്തിൽ എത്തിച്ച മികച്ച 50 പേരിൽനിന്നാണ് ശൈലജ ഒന്നാം സ്ഥാനത്തെത്തിയത്. ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്താ അർഡേനെ പിന്തള്ളിയായിരുന്നു നേട്ടം.അമ്പതംഗങ്ങൾ ഉൾപ്പെടുന്ന പട്ടികയിലെ വോട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു തെരഞ്ഞെടുപ്പ്.
ലോകത്ത് എല്ലാവർക്കും സാമാന്യ വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റ് ഉപജ്ഞാതാവ് ഫിലിപ്പ് വാൻ പർജിസ്. ചരിത്രകാരി ഒലിവറ്റേ ഒറ്റേൽ, ബംഗ്ലാദേശിൽ പ്രളയത്തിനെ നേരിടാനുള്ള വീടുകൾ നിർമിച്ച മറിനാ തപസ്വം എന്നീ പ്രമുഖരും പട്ടികയിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam