'ടിപികേസ് പ്രതികളെ സിപിഎമ്മിന് പേടി, ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയം'; രൂക്ഷ വിമർശനവുമായി കെ കെ രമ

Published : Jun 25, 2024, 11:19 AM ISTUpdated : Jun 26, 2024, 11:12 AM IST
'ടിപികേസ്  പ്രതികളെ സിപിഎമ്മിന് പേടി, ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയം'; രൂക്ഷ വിമർശനവുമായി കെ കെ രമ

Synopsis

പ്രതികൾക്ക് ശിക്ഷ ഇളവ്  നൽകാൻ ഗൂഢാലോചന നടന്നുവെന്ന് കെ.കെ.രമ, അടിയന്തരപ്രമേയ നോട്ടീസ് തള്ളിയത് മുഖ്യമന്ത്രിക്ക് ഭയമുള്ളതുകൊണ്ടെന്നും ആക്ഷേപം

തിരുവനന്തപുരം: ടിപി കേസ് പ്രതികൾക്ക് ശിക്ഷ ഇളവ്  നൽകാനുള്ള നീക്കത്തിനെതിരായ അടിയന്തരപ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടിക്കെതിരെ കെ കെ രമ. രൂക്ഷമായ പ്രതികരണമാണ് കെ കെ രമ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും നടത്തിയിട്ടുള്ളത്. പ്രതികളെ വിട്ടയക്കാന്‍ നീക്കമില്ലെന്ന് സഭയില്‍ പറയേണ്ടത് മുഖ്യമന്ത്രിയായിരുന്നു, സ്പീക്കറല്ല. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി ഒരു പാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു. ചോദ്യങ്ങളെ മുഖ്യമന്ത്രിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു.

ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടെന്ന സന്ദേശം സർക്കാർ പ്രതികൾക്ക് നൽകുന്നു. പ്രതികളെ സിപിഎം  നേതൃത്വത്തിനു ഭയമാണ്. ഇത്രയധികം പരോൾ കിട്ടിയ മറ്റേത് പ്രതികളുണ്ട്. സിപിഎം നേതാക്കൾ പ്രതികളെ കാണാൻ ജയിലിലേക്ക് ഓടുന്നു. പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാൻ ഗൂഢാലോചന ഉണ്ടെന്നും അവർ ആരോപിച്ചു.

ഹൈക്കോടതി വിധിയെ വെല്ലുവിളിക്കുന്നതാണ് സർക്കാർ നടപടി. പെരുമാറ്റ ചട്ടം നിലനിൽക്കെയാണ് ശിക്ഷ ഇളവിന് ശുപാർശ കത്ത് കൊടുത്തത്. ആരുമറിയാതെ പ്രതികളെ പുറത്ത് വിടാൻ സർക്കാർ ഗൂഢാലോചന നടത്തി. ക്രിമിനലുകളെ പ്രീതിപ്പെടുത്താനുള്ള നടപടിയാണിതെന്നും കെ കെ രമ ആരോപിച്ചു. 

ടിപികേസ് പ്രതികൾക്ക് ശിക്ഷഇളവിന് നീക്കമില്ലെന്ന് സ്പീക്കര്‍ , കെ കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് തള്ളി

 

 

PREV
click me!

Recommended Stories

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു... ഭയം തോന്നുന്നില്ലേ, കുറിപ്പുമായി പി പി ദിവ്യ; നിയമപോരാട്ടം അവസാനിപ്പിക്കരുതെന്ന് പ്രതികരണം
അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ; അപ്പീലിൽ തീരുമാനമെടുത്തിട്ടില്ല, അവൾക്കൊപ്പം നിന്നവരും കടുത്ത നിരാശയിൽ