കെ എം ബഷീർ കേസ്; അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതി

Web Desk   | Asianet News
Published : Feb 02, 2021, 02:44 PM ISTUpdated : Feb 02, 2021, 02:48 PM IST
കെ എം ബഷീർ കേസ്; അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതി

Synopsis

വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ  ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നടപടി. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന്റെ സിസി ടി വി ദൃശ്യങ്ങൾ പ്രതിക്ക് നൽകാമെന്ന് കോടതിയുടെ ഉത്തരവ്. വീഡിയോ ദൃശ്യങ്ങളുടെ പകർപ്പ് പ്രതിയായ  ശ്രീറാം വെങ്കിട്ടരാമന് നൽകുന്നതിന് സാങ്കേതിക തടസമില്ലെന്ന് ഫോറൻസിക് ഡയറക്ടർ കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതിയുടെ നടപടി. 

സൈബർ സെൽ ഡി.വൈഎസ്.പി തുടർനടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നിർദ്ദേശം നൽകിയത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കോഴഞ്ചേരി സിപിഎം ഏരിയ സെക്രട്ടറി വിവരം കെട്ടവൻ, പത്രം വായിക്കാത്തവൻ'; തുറന്നടിച്ച് മുൻ എംഎൽഎ കെസി രാജഗോപാലൻ
'മാറ്റം വ്യക്തം, കേരളത്തിൽ വളർച്ച ബിജെപിക്ക് മാത്രം': വോട്ടുവിഹിത കണക്ക് ചൂണ്ടിക്കാട്ടി രാജീവ് ചന്ദ്രശേഖർ