
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീര്‍ വാഹന അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പൊലീസ് തെളിവായി നൽകിയ സിസിടി ദൃശ്യങ്ങള്‍ പ്രതിക്ക് നൽകുന്നതിനെ എതിർത്ത് പ്രോസിക്യൂഷൻ. പൊലീസ് തെളിവായി നൽകിയ രണ്ടു സിഡികള്‍ നൽകണമെന്നാണ് ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടത്. ഈ രേഖകള്‍ ഹാജരാക്കാൻ പ്രോസിക്യൂഷനോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ രേഖകള്‍ നൽകുന്നതിന് പ്രോസിക്യൂഷൻ ഇന്ന് എതിർത്തു. ദൃശ്യങ്ങള്‍ നേരിട്ട് പ്രതിക്ക് നൽകാനുള്ള നിയമസാധുതയില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ദൃശ്യങ്ങള്‍ നൽകുന്ന കാര്യത്തിൽ ഈ മാസം 30ന് കോടതി തീരുമാനമെടുക്കും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam