കെഎം ബഷീറിന്‍റെ മരണം: ശ്രീറാം വെങ്കിട്ടരാമൻ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം

By Web TeamFirst Published Feb 15, 2020, 10:55 AM IST
Highlights

പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു, രക്ത പരിശോധനക്ക് തയ്യാറായില്ല, പൊലീസിന്‍റെ കണ്ണുവെട്ടിച്ച് സ്വകാര്യ ആശുപത്രിയിലേക്ക് പോയി, തുടങ്ങി കേസ് അട്ടിമറിക്കാൻ ശ്രീറാം നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തുന്നതാണ് കുറ്റപത്രം. 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകൻ വാഹനമിടിച്ച് മരിച്ച കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയ നീക്കങ്ങൾ അക്കമിട്ട് നിരത്തി കുറ്റപത്രം. അന്വേഷണം അട്ടിമറിക്കാൻ തുടക്കം മുതൽ തന്നെ ശ്രമങ്ങൾ ഉണ്ടായെന്നാണ് കുറ്റപത്രം വ്യക്തമാക്കുന്നത്. വാഹനം ഓടിച്ചില്ലെന്ന് വരുത്താൻ പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. അപകടശേഷം ആദ്യമെത്തിയ ജനറൽ ആശുപത്രിയിലും തുടര്‍ന്ന് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലും രക്തപരിശോധന നടത്താൻ വിസമ്മതിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  പോകാൻ ഡോക്ടർ നിർദ്ദേശിച്ചിട്ടും പൊലിസിന്‍റെ കണ്ണുവെട്ടിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി തുടങ്ങിയ കാര്യങ്ങൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ശാസ്ത്രീയ പരിശോധന ഫലങ്ങളും ശ്രീറാം വെങ്കിട്ടരാമന്‍റെ വാദങ്ങൾ പൊളിക്കുന്നതാണെന്നാണ് പൊലീസ് കണ്ടെത്തൽ . ഡ്രൈവറുടെ സീറ്റിലിരുന്നത് ശ്രീറാം  ഫൊറൻസിക് റിപ്പോർട്ട്. വാഹനം 100 കിലോമീറ്റർ വേഗതയിലായിരുന്നു എന്നും 
ശ്രീരാമിന്‍റെ പരിക്കുകൾ ഡ്രൈവർ സിറ്റിലിരുന്നയാൾക്കുള്ള പരിക്കാണെന്നും ആണ് ഡോക്ടർമാരുടെ റിപ്പോർട്ട്

click me!