വിജയനും മരുമകനും മകളും അഴിമതി നടത്തിയെന്ന് കോടതിക്ക് മനസിലായെന്ന് കെഎം ഷാജഹാൻ, 'ഉളുപ്പും ലജ്ജയും ഇല്ലാത്തതുകൊണ്ട് രാജിവെച്ച് പോകില്ല'

Published : Oct 09, 2026, 12:57 PM IST
km shahjahan reacts to kerala high court order in cmrl exalogic case

Synopsis

സിഎംആർഎൽ എക്സാലോജിക്ക് കേസില്‍ അഴിമതി തടയല്‍ നിയമപ്രകാരം പിണറായി വിജയന് എതിരേയും മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവായതിന് പിന്നാലെ പ്രതികരിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ

തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് കേസില്‍ അഴിമതി തടയല്‍ നിയമപ്രകാരം പിണറായി വിജയന് എതിരേയും മുഹമ്മദ് റിയാസിനെതിരേയും കേസെടുക്കാൻ ഹൈക്കോടതി ഉത്തരവായതിന് പിന്നാലെ പ്രതികരിച്ച് പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ. ആരോപണങ്ങൾ വന്ന അന്ന് മുതൽ സിപിഎം പറഞ്ഞത് കെട്ടി ചമച്ച കേസ് എന്നാണെന്നും പിണറായിക്ക് എതിരായ രാഷ്ട്രീയ നീക്കം എന്നായിരുന്നു വാദം, കോടതി വിധിയോടെ സിപിഎം വാദം എല്ലാം അടപടലം പൊളിഞ്ഞു. കോടതി റിപ്പോർട്ട് പരിശോധിച്ച ശേഷം ആണ് തീരുമാനം എടുത്തിരിക്കുന്നത്. വിജയനും മരുമകനും മകളും അഴിമതി നടത്തി എന്ന് കോടതിക്ക് മനസിലായി. പിണറായിക്ക് ഉളുപ്പും ലജ്ജയും ഇല്ല. അതിനാൽ രാജി വെച്ച് പോകും എന്ന് കരുതുന്നില്ല. കുറച്ചെങ്കിലും വെളിവുണ്ടെങ്കിൽ സിപിഎം കേന്ദ്ര നേതൃത്വം നിലപാട് എടുക്കണം. വിഎസ് ഉണ്ടായിരുന്നെങ്കിൽ തന്‍റെ പോരാട്ടത്തിന് പിന്തുണ നൽകുമായിരുന്നു. വിഎസിനെ മുഴുമിപ്പിക്കാൻ കഴിയാതിരുന്നത് താൻ പൂർത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഇഡി കത്തില്‍ എഫ് ഐ ആര്‍ ഇടാതെ പ്രാഥമിക അന്വേഷണം തുടരുന്നതിനിടെയാണ് അഴിമതി തടയല്‍ നിയമ പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വന്നിരിക്കുന്നത്. കണ്‍മുന്നില്‍ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ട് പോകുന്നതിന് പകരം ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് പ്രഥാമിക അന്വേഷണം നടത്താനുള്ള സര്‍ക്കാരിന്‍റ തീരുമാനത്തെയാണ് ഹര്‍ജിക്കാരന്‍ ചോദ്യം ചെയ്തത്. ഇതിനൊപ്പം കോടതിയില്‍ മുദ്രവെച്ച കവറില്‍ ഇഡി സമര്‍പ്പിച്ച കണ്ടെത്തലുകളും നിര്‍ണായകമായി.

ഇഡി അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളുടെയും ഹവാല കൈമാറ്റത്തിന്‍റെയും വിദേശയാത്രയുടെയുമെല്ലാം തെളിവുകള്‍ ലഭിച്ചിരുന്നു. ഇതെല്ലാം കോടതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. ഇവ പൊലീസിന് കൈമാറിയിട്ടും കേസെടുക്കുന്നില്ലെന്ന് വാദിച്ചു. തിരിച്ചറിയാവുന്ന കുറ്റകൃത്യം നടന്നാല്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും ഇനിയൊരു പ്രാഥമിക അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നും കോടതിയെ ബോധിപ്പിച്ചു. രേഖകള്‍ മുന്‍നിര്‍ത്തിയുള്ള വാദത്തിനൊടുവിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ ഉത്തരവ്. അഴിമതി തടയില്‍ നിയമപ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്യുന്ന മുറക്ക് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം ഇഡി ഇസിഐആറും ഇടും. സാധാരണ പത്ത് ദിവസമാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഇഡി എടുക്കുന്ന സമയമെങ്കില്‍ ഈ കേസില്‍ വിവരങ്ങളെല്ലാം ഇഡിക്ക് മുന്നില്‍ ഉള്ളതിനാല്‍ ഏത് നിമിഷവും തുടര്‍ നടപടികളുണ്ടാകാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്: സർക്കാരിന് തിരിച്ചടി, എസ്ഐടി രൂപീകരിച്ച സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി
ലക്ഷങ്ങൾ ചെലവ് വരുന്ന അതിസങ്കീർണ നട്ടെല്ല് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി മഞ്ചേരി മെഡിക്കൽ കോളേജ്; 69-കാരിക്ക് ആശ്വാസം