കെഎം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്; ഇഡി ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴിയെടുക്കുന്നു

Published : Feb 02, 2021, 03:24 PM IST
കെഎം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ്; ഇഡി ചാർട്ടേഡ് അക്കൗണ്ടിന്റെ മൊഴിയെടുക്കുന്നു

Synopsis

ഷാജിയുടെ ഭാര്യയുടെ മൊഴിയിലും ഹാജരാക്കിയ രേഖകളിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു

കോഴിക്കോട്: കെഎം ഷാജി എംഎൽഎക്കെതിരായ പ്ലസ് ടു കോഴ ആരോപണത്തിൽ ഇഡി ചാർട്ടേർഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുക്കുന്നു. കെഎം ഷാജിയുടെ ഭാര്യയുടെ പേരിൽ ഭൂമി വിൽപ്പന നടത്തിയ പള്ളി ട്രസ്റ്റിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് എൻഎം മാത്യുവിൽ നിന്നാണ് എൻഫോഴ്സ്മെന്റ് കോഴിക്കോട് ഓഫീസിലെ ഉദ്യോഗസ്ഥർ മൊഴിയെടുക്കുന്നത്. ഷാജിയുടെ ഭാര്യയുടെ മൊഴിയിലും ഹാജരാക്കിയ രേഖകളിലും കാര്യമായ വ്യത്യാസമുണ്ടെന്ന് ഇഡി കണ്ടെത്തിയിരുന്നു. കൈമാറിയ തുകയും വിൽപനയുമായി ബന്ധപ്പെട്ട തെളിവുകളും എൻഎം മാത്യുവിൽ നിന്ന് തേടുന്നതിനാണ് ഇഡിയുടെ ശ്രമം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോവളത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിരക്കുകളിൽ ടി എൻ സുരേഷ് | TN Suresh | Kovalam
ഉമ്മന്‍ ചാണ്ടി സാര്‍ ഇല്ലാത്ത പുതുപ്പള്ളി, മണ്ഡലം നിലനിര്‍ത്താന്‍ സൈക്കിളില്‍ ചാണ്ടി ഉമ്മന്‍; പോരാടാനുറച്ച് സിപിഎം