
കോഴിക്കോട്: പേരാമ്പ്ര അനൗൺസ്മെന്‍റ് വിവാദത്തിൽ പ്രതികരണവുമായി കെ എം ഷാജി. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത് മോശമാണെന്നും അനൗൺസ്മെന്‍റ് ഞങ്ങളുടെതല്ല എന്ന് ടിപി രാമകൃഷ്ണൻ പറയുന്നുണ്ടെങ്കിൽ അത് ആശ്വാസമുള്ള കാര്യമാണ്, രാഷ്ട്രീയം ഇല്ലാതാകുമ്പോൾ വർഗീയ പരാമർശങ്ങൾ ഉണ്ടാകുന്നു. വേങ്ങരയിൽ തന്നെയും വർഗീയവാദിയാക്കി. രാഷ്ട്രീയത്തെ ചെറിയ കാര്യങ്ങളിലേക്ക് കൊണ്ടുവരുന്നത് അസംബന്ധമാണ്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസില്‍ വ്യാജ ഐ ഡി നിർമ്മാണം നടക്കുന്നുണ്ടെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു. പരാജയഭീതിയിൽ സിപിഐഎം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുന്നുവെന്നും വിറളി പൂണ്ടിരിക്കുകയാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ വിഷയത്തിലും കെഎം ഷാജി പ്രതികരിച്ചു. കേരളത്തിൽ ഏറ്റവും വലിയ കള്ളവോട്ട് കേന്ദ്രമാണ് പയ്യന്നൂരെന്നും സിപിഎം കള്ളവോട്ടുകൾ അവിടെ നില നിർത്തിയിട്ടുണ്ട്. അവിടെ വോട്ട് അട്ടിമറിയെന്നത്പുതിയ കാര്യമല്ലെന്നും ഷാജി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam