പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി, കണക്കെവിടെ എന്ന് വിജിലൻസ്

Published : Oct 13, 2022, 02:14 PM ISTUpdated : Oct 13, 2022, 02:17 PM IST
പിടിച്ചെടുത്ത പണം തിരികെ വേണമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി, കണക്കെവിടെ എന്ന് വിജിലൻസ്

Synopsis

കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 47 ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിജിലന്‍സ് കോടതിയിൽ

കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജി നല്‍കിയ ഹര്‍ജിയില്‍ വിജിലന്‍സ്  എതിര്‍ സത്യവാങ്മൂലം സമർപ്പിച്ചു. കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത നാല്‍പ്പത്തിയേഴ് ലക്ഷം രൂപക്ക് കൃത്യമായ രേഖ സമര്‍പ്പിക്കാന്‍ ഷാജിക്ക് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് വിജിലന്‍സ് സത്യവാങ്മൂലം സമർപ്പിച്ചത്.

പണം തിരികെ  നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. പിടിച്ചെടുത്ത  പണം തിരികെ ആവശ്യപ്പെട്ട് കോഴിക്കോട് വിജിലന്‍സ് കോടതിയെയാണ് കെ.എം.ഷാജി സമീപിച്ചത്. വിജിലൻസ് പിടിച്ചെടുത്തത് തെരഞ്ഞെടുപ്പ് ഫണ്ടിൽപ്പെട്ട പണമാണെന്നാണ് ഷാജിയുടെ വാദം. അനധികൃത സ്വത്ത് സമ്പാദന ക്കേസുമായി ബന്ധപ്പെട്ടാണ് വിജിലന്‍സ് കഴിഞ്ഞ വര്‍ഷം കെ.എം.ഷാജിയുടെ കണ്ണൂരിലെ അഴീക്കോട്ടുള്ള വീട്ടില്‍ പരിശോധന നടത്തി പണം പിടിച്ചെടുത്തത്.
 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോരിൽ കലാശക്കൊട്ട്; ഏഴു ജില്ലകളിൽ പരസ്യപ്രചാരണം സമാപനത്തിലേക്ക്, റോഡ് ഷോകളുമായി മുന്നണികള്‍
മുഖ്യമന്ത്രി ചർച്ച നടത്തിയത് വോട്ടിന് വേണ്ടി; സിപിഎമ്മിൻ്റെ ഗുഡ് സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ലെന്ന് ജമാഅത്തെ ഇസ്‌ലാമി