
തിരുവനന്തപുരം: ഇന്ധന സെസ് അടക്കം നികുതി വര്‍ദ്ധനവ് പിന്‍വലിക്കാത്തതിലുള്ള പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭ നടപടികള്‍ വെട്ടിച്ചുരുക്കി പിരിഞ്ഞു. ഇനി 27ന് മാത്രമേ നിയമസഭ ചേരുകയുള്ളു. നിയമസഭയില്‍ നാല് എംഎല്‍എമാര്‍ നടത്തിവന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചെങ്കിലും സഭക്ക് പുറത്തുള്ള സമരപരിപാടികളുമായി മുന്നോട്ടുുപോകുമെന്ന നിലപാടിലാണ് പ്രതിപക്ഷം.
എന്നാല്‍ കേരളത്തിന്‍റെ പൊതു താത്പര്യം കണക്കിലെടുത്ത് പ്രതിപക്ഷം സമത്തില്‍ നിന്ന് പിന്‍മാറണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഇന്ധനത്തിന് ലിറ്ററിന് 20 രൂപ വീതം പിരിക്കുന്നു. ആ സമയത്ത് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായില്ല.കേരളത്തിന്‍റെ സാഹചര്യം മനസ്സിലാക്കി പ്രതിപക്ഷം സഹകരിക്കണമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പരിഹസിച്ചു. സമരത്തിന് വേണ്ടിയുള്ള സമരമാണ് അവര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന സെസിൽ കത്തി പ്രതിപക്ഷ പ്രതിഷേധം , സഭ പിരിഞ്ഞു
ഇന്ധന സെസ് വർധനക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ നിയമസഭ പിരിഞ്ഞു. ചോദ്യോത്തര വേള റദ്ദാക്കി മറ്റ് നടപടി ക്രമങ്ങൾ വേഗത്തിലാക്കിയാണ് സഭ പിരിഞ്ഞത്. സഭ തുടങ്ങിയപ്പോൾ മുതൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു . മുദ്രാവാക്യം വിളികളുമായാണ് പ്രതിപക്ഷം എത്തിയത്. സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്പീക്കറെ അറിയിച്ചു. എന്നാൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തന്നെ സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam