മുടിഞ്ഞ തറവാടല്ല കേരളം, ഓണത്തിന് മാവേലി വരും, സന്തോഷത്തോടെ പോകും: ചെന്നിത്തലയോട് ബാലഗോപാൽ

Published : Aug 09, 2023, 04:09 PM IST
മുടിഞ്ഞ തറവാടല്ല കേരളം, ഓണത്തിന് മാവേലി വരും, സന്തോഷത്തോടെ പോകും: ചെന്നിത്തലയോട് ബാലഗോപാൽ

Synopsis

കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ലെന്ന് യുഡിഎഫിനോട് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തിന് അതേ ഭാഷയിൽ തിരിച്ചടിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുടിഞ്ഞവരുടെ കൈയിലല്ല കേരളമെന്ന് പറഞ്ഞ കെഎൻ ബാലഗോപാൽ, കേരളത്തെ ജനം ഏൽപ്പിച്ചത് ഇടതുപക്ഷത്തിന്റെ കൈകകളിലാണ്. ഓണത്തിന് ഒരു കുറവും ഉണ്ടാവില്ലെന്നും മാവേലി വന്ന് സന്തോഷത്തോടെ മടങ്ങിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കിട്ടികൊണ്ടിരുന്ന പണം കേന്ദ്ര സർക്കാർ വെട്ടി കുറച്ചു കൊണ്ടിരിക്കുകയാണ്. കിഫ്ബിവായ്പ എടുക്കുന്നതും സംസ്ഥാനത്തിന്റെ വായ്പയായി കാണുന്നു. വിഴിഞ്ഞം തുറമുഖത്തിന് കടമെടുത്താലും അത് സർക്കാരിൻറെ കടമായി കണക്കാക്കുന്നു. പുതുപ്പള്ളിയിൽ പ്രസംഗിച്ചില്ലെങ്കിലും ഇക്കാര്യങ്ങൾ പൊതുവിൽ പ്രതിപക്ഷം പറയണം. കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ സംസാരിച്ചില്ലെങ്കിൽ കേരളത്തിലെ ജനങ്ങൾ വെറുതെ വിടില്ല. സിവിൽ സപ്ലൈസ് വകുപ്പും ധനകാര്യ വകുപ്പും തമ്മിൽ തർക്കം ആണെന്നാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ഇല്ലാക്കഥയാണെന്നും ബാലഗോപാൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ക്രൂര കൊലപാതകത്തിന് കാരണം ചിത്രപ്രിയയോടുള്ള സംശയം; കൃത്യം നടത്തിയത് മദ്യലഹരിയിൽ, ആണ്‍ സുഹൃത്ത് അലൻ അറസ്റ്റിൽ
പ്രതിക്കെതിരെ മൊഴിനല്‍കി ഭാര്യയും മകളും, 9 വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ പ്രതിക്ക് അഞ്ച് വർഷം കഠിന തടവും പിഴയും