
കൊല്ലം: ഓരോ വിദ്യാര്‍ത്ഥിക്കും അവര്‍ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ള സൗകര്യങ്ങളോടെ പഠിക്കാന്‍ 13,500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളമെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. രാജ്യത്തിന് തന്നെ മാതൃകയായ ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും മന്ത്രി പറഞ്ഞു.
'മറ്റേതു സംസ്ഥാനത്തേക്കാളും ഉയര്‍ന്ന മുന്‍ഗണനയാണ് സംസ്ഥാനം വിദ്യാഭ്യാസത്തിനു നല്‍കുന്നത്. നൂറുവര്‍ഷത്തിനുമേല്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാലയങ്ങള്‍ മേഖലയ്ക്ക് എക്കാലവും നല്‍കിയ പ്രാധാന്യത്തിന് തെളിവാണ്. മാനവവിഭവശേഷി നിര്‍മാണമാണ് വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിലൂടെ സാധ്യമാക്കുന്നത്. സമൂഹവുമായി വ്യക്തി ഇടപഴകുന്ന ആദ്യഇടമാണ് വിദ്യാലയങ്ങള്‍. വ്യക്തിത്വ രൂപീകരണം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്.' അതിനാല്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
'കഴിഞ്ഞ ഏഴരവര്‍ഷക്കാലത്ത് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വര്‍ധിച്ചുവരുന്ന വിദ്യര്‍ത്ഥികളുടെ എണ്ണം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്. ഓരോ പ്രദേശത്തും ഒരു എഡ്യൂക്കേഷണല്‍ ഹബ് എന്നതില്‍ നിന്ന് മുന്നോട്ട് പോകുകയാണ്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടില്‍ ജോലി സാധ്യത കൂടി ഉറപ്പിലാക്കുന്ന 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. 'നാളെയുടെ ഭരണചക്രം നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവരായി വിദ്യാര്‍ഥികളെ മാറ്റിയെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
'പറന്നുയർന്ന ബഹ്റൈൻ വിമാനത്തിന്റെ വാതിൽ തുറക്കുമെന്ന് മലയാളി'; പിടികൂടി മുംബെെ പൊലീസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam