
കോഴിക്കോട്: മുസ്ലീം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്ത സമസ്ത ഭീഷണിപ്പെടുത്തി മുജാഹിദ് സമ്മേളത്തിൽ നിന്ന് അകറ്റിയെന്ന് ഡോ എഐ അബ്ദുൾ മജീദ് സ്വലാബി. അതുകൊണ്ട് ലീഗ് വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ കെഎൻഎമ്മിനും കഴിയും. വിട്ടു നിൽക്കുന്ന കാര്യം കോർഡിനേഷൻ കമ്മിറ്റിയെ ഔദ്യോഗികമായി അറിയിച്ചതാണ്. പാണക്കാട് തങ്ങൾമാരെ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി പാണക്കാട് തങ്ങൾമാരെ തടയുന്ന സമസ്ത വീണ്ടു വിചാരം നടത്തണമെന്നും കെഎൻഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ...
കെ എൻ എം വിട്ടുനിന്നത് എന്തിന്?
ഇന്ന് കോഴിക്കോട് നടന്ന മുസ്‌ലിം കോഡിനേഷൻ മീറ്റിംഗിൽ കെ എൻ എം പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി തന്നെ
അറിയിച്ചിട്ടുണ്ട്.
മുസ്‌ലിം ലീഗിന് നേതൃത്വം നൽകുന്ന പാണക്കാട് കുടുംബത്തെ ഭീഷണിപ്പടുത്തി മുജാഹിദ് സമ്മേളനത്തിൽ നിന്നും അകറ്റുന്ന സാഹചര്യത്തിൽ ചില വിട്ടുനിൽക്കലുകൾ നമുക്കും ആകാമല്ലോ.
പാണക്കാട് തങ്ങന്മാരെ നമ്മൾ ഇക്കാര്യത്തിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. ഭീഷണി മുഴക്കി തങ്ങന്മാരെ തടയുന്ന സമസ്ത നേതൃത്വം വീണ്ടുവിചാരം നടത്തണം. പാണക്കാട് കുടുംബം രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളത് കൊണ്ടാണ് കെ എൻ എം ക്ഷണിക്കുന്നത്. സമസ്തയുടെ മഹല്ല് ഖാസിമാർ മാത്രമായിരുന്നെങ്കിൽ മുജാഹിദ് സമ്മേളനത്തിന് ക്ഷണിക്കുമായിരുന്നില്ല.
മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഉള്ളിൽ ആഗ്രഹമുള്ള പാണക്കാട് കുടുംബത്തെ തടഞ്ഞുവെച്ച് സമസ്ത എത്ര കാലം മുന്നോട്ടു പോകും? അവരെ ക്ഷണിക്കാൻ ചെല്ലുമ്പോൾ എന്തൊരു സന്തോഷത്തോടെയാണ് വരാമെന്നു പറയുന്നത്. ഇത്രയ്ക്ക് അസഹിഷ്ണുത കാണിക്കുന്ന സമസ്തയോടൊപ്പം ഇരുന്ന് എന്തിന് നേരം കളയണം.
(പൊതു കാര്യങ്ങൾക്ക് വേണ്ടി ഇനി കൂടെ ഇരിക്കൂല എന്നൊന്നും പറയുന്നില്ല) തങ്ങന്മാരെ ദയവായി നിങ്ങളുടെ തടവറയിൽ നിന്നും മോചിപ്പിക്കുക. അവർ സമുദായ നേതാക്കളാണ്. അവർക്ക് ഇഷ്ടമുള്ള പരിപാടികളിൽ പങ്കെടുക്കട്ടെ. എന്തിനീ ബേജാർ. ആ നിലയ്ക്ക് അവർ ആദരവും അംഗീകാരം അർഹിക്കുന്നവരാണ്.
ഡോ എഐ അബ്ദുൽ മജീദ് സ്വലാഹി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam