
തലശ്ശേരി: കണ്ണൂർ തലശേരിയിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തി വച്ച് മോഷണം. പതിനായിരം രൂപയും ആറര പവൻ സ്വർണവും കവർന്നു. ചിറക്കര കെ ടി പി മുക്കിലെ അഫ്സത്തിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണശ്രമം ഉണ്ടായിട്ടുണ്ട്.
ചിറക്കര കെ ടി പി മുക്കിലെ ഫിഫാസ്. വയോധികയായ അഫ്സത്തും മകളും കൊച്ചു മകളും മാത്രമാണ് വീട്ടിലുണ്ടായത്. മോഷ്ടാക്കൾ ആദ്യം മുൻവശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്തു. പിന്നീട് വരാന്തയിൽ കയറി പ്രധാന വാതിലിന്റെ ലോക്കും പൊളിച്ചു. കിടപ്പ് മുറിയുടെ കതകിന് തട്ടുന്ന ശബ്ദം കേട്ടാണ് അഫ്സത്ത് ഉണർന്നത്. കൊച്ചുമകളായിരിക്കുമെന്ന് കരുതി വാതിൽ തുറന്നപ്പോൾ കണ്ടത് രണ്ട് മുഖംമൂടിധാരികളെ.
കവർച്ചക്കിടയിൽ ബഹളം വച്ചതോടെ മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന മകൾ വാതിൽ തുറന്നു. ആളു കൂടുമെന്നുറപ്പായതോടെ മോഷ്ടാക്കൾ വീട്ടിൽ നിന്നും രക്ഷപ്പെട്ടു. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിൽ കൂടി മോഷണശ്രമം നടന്നിട്ടുണ്ട്.ഇവിടെ നിന്നും കൈക്കലാക്കിയ കൊടുവാൾ ഉപയോഗിച്ചാണ് അഫ്സത്തിന്റെ വീട്ടിലെ ഗ്രില്ലും വാതിലും തകർത്തത്. തലശേരി പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ നിന്ന് വിരലടയാള വിദഗ്ദരും ഡോഗ് സ്ക്വാഡും പരിശോധനക്കായ് എത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam