ഈ വർഷം പറന്നത് ഒരുകോടി യാത്രക്കാർ; കൊച്ചി വിമാനത്താവളത്തിന് റെക്കോഡ്

Published : Dec 22, 2023, 02:02 PM IST
ഈ വർഷം പറന്നത് ഒരുകോടി യാത്രക്കാർ; കൊച്ചി വിമാനത്താവളത്തിന് റെക്കോഡ്

Synopsis

അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാർക്കറ്റിങ്ങിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വർഷം പറന്നത് ഒരു കോടി യാത്രക്കാർ. വ്യാഴാഴ്ച വൈകീട്ട് ബാംഗ്ലൂരിലേക്കുള്ള  ഇൻഡിഗോ വിമാനത്തിൽ 173 യാത്രക്കാർ പറന്നതോടെ, വർഷം അവസാനിക്കാൻ 11 ദിവസം ബാക്കിയിരിക്കെ ഒരു കോടി യാത്രക്കാർ തികച്ച് സിയാൽ റിക്കോർഡിട്ടു. ദക്ഷിണേന്ത്യയിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ ഉപയോഗിക്കുന്ന നാലാമത്തെ വിമാനത്താവളമാണ് സിയാൽ. കേരളത്തിലെ ഒരേയൊരു വിമാനത്താവളവും.

സംസ്ഥാനത്തെ മൊത്തം വിമാനയാത്രക്കാരുടെ 63.50 ശതമാനവും കൈകാര്യം ചെയ്യുന്നത് സിയാലാണ്. മുൻവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 20 ലക്ഷത്തിലധികം പേരുടെ വർധനവാണ് സിയാൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വർഷം ഇതുവരെ സിയാലിലൂടെ പറന്ന ഒരുകോടി യാത്രക്കാരിൽ 54.04 ലക്ഷം ആഭ്യന്തര യാത്രക്കാരും 46.01 ലക്ഷം പേർ രാജ്യാന്തര യാത്രക്കാരുമാണ്. മൊത്തം 66,540 വിമാനങ്ങൾ ഇക്കാലയളവിൽ സർവീസ് നടത്തി. 2022-ൽ 80.23 ലക്ഷം പേരാണ് സിയാലിലൂടെ യാത്രചെയ്തത്.  വിമാനസർവീസുകൾ 57,006. 

അടിസ്ഥാന സൗകര്യ വികസനത്തിലും വിമാനത്താവള മാർക്കറ്റിങ്ങിലും സിയാൽ നടത്തിവരുന്ന ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് യാത്രക്കാർക്കുള്ള നന്ദി സൂചകമായി സിയാൽ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ പ്രത്യേക സന്ദേശത്തിൽ വ്യക്തമാക്കി. 

'സ്വകാര്യ കോർപറേറ്റുകൾ രാജ്യത്തെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കുന്ന കാലഘട്ടത്തിൽ സിയാൽ കൈവരിക്കുന്ന മികവ് പൊതുമേഖലയ്ക്ക് പ്രതീക്ഷ നൽകുന്നുണ്ട്. വരും വർഷങ്ങളിലും ഒരു കോടിയിൽ കുറയാതെ യാത്രക്കാർ എത്തുമെന്ന പ്രതീക്ഷയാണ് മാനേജ്മെൻറിനുള്ളത്. അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കാൻ സർക്കാർ, നിർദേശം നൽകിയിട്ടുണ്ട്.' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊച്ചിയിൽ നിന്ന് ബാംഗ്ലൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരിയായ അഞ്ചു വയസ്സുകാരി ലയ റിനോഷ് ആണ്  സിയാലിലെ 2023 വർഷത്തെ ഒരു കോടി യാത്രക്കാരുടെ എണ്ണം തൊട്ടത്. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് ഐ.എ.എസ്, ലയക്ക് പ്രത്യേക ഉപഹാരവും  ക്രിസ്മസ് സമ്മാനങ്ങളും നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എൽപിജി സ്റ്റോക്കിന്റെ ദൗർലഭ്യത്തിൽ സുപ്രധാന മുന്നറിയിപ്പുമായി മന്ത്രി, സിലിണ്ടറുകളുടെ പൂഴ്ത്തിവയ്പിനെതിരെ കർശന നടപടി
'മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്': ചാണ്ടി ഉമ്മൻ