കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് ; തോക്കിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Published : Apr 14, 2019, 11:14 AM ISTUpdated : Apr 14, 2019, 11:24 AM IST
കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് ; തോക്കിന്‍റെ ദൃശ്യങ്ങൾ പുറത്ത്

Synopsis

വെടിയുതിര്‍ത്തവര്‍ക്ക് തോക്ക് ഉപയോഗിക്കാൻ  അറിയില്ലായിരുന്നു. രവി പൂജാരി സംഘം എത്തിച്ച തോക്കുമായി പരിശീലനം നടത്തി.

കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ്പിന് ഉപയോഗിച്ച തോക്കിന്‍റെ ദൃശ്യങ്ങൾ പുറത്ത്. ക്വട്ടേഷൻ സംഘത്തിന് തോക്ക് എത്തിച്ച് കൊടുത്തത് രവി പൂജാരി സംഘമാണെന്നും അന്വേഷണ സംഘത്തിന് വിവരം കിട്ടി. വെടിയുതിർത്തവർക്ക് തോക്ക് ഉപയോഗിക്കാൻ അറിയില്ലായിരുന്നു എന്നാണ് കണ്ടെത്തൽ. കൃത്യത്തിനു മുമ്പ് സംഘം വെടിയുതിർത്ത് പരിശീലനം നടത്തിയെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. 

 അറസ്റ്റിലായ ബിലാലിന്‍റെ കയ്യിൽ നിന്നാണ് രണ്ട് തോക്കുകൾ കണ്ടെടുത്തത്. വെടിവയ്പ്പ് കേസിൽ പിടിയിലായ വിപിനുമായി വൈരാഗ്യമുണ്ടായിരുന്ന യുവാവിനേയും തോക്ക് കാണിച്ച് സംഘം  ഭീഷണിപ്പെടുത്തി. പരിശീലനത്തിന് 7 തിരകളാണ് ഉപയോഗിച്ചത്.  രണ്ടുതവണയാണ് ബ്യൂട്ടി പാർലറിലേക്ക് സംഘം വെടിയുതിര്‍ത്തത്.

 

 Read more ബ്യൂട്ടി പാർലർ വെടിവയ്പ് കേസ് : പ്രതികള്‍ തങ്ങിയത് ‘അമേരിക്കയില്‍’

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയർ തെരഞ്ഞെടുപ്പ്: 'അനിയത്തിയെ കാണിച്ച് ചേട്ടത്തിയെ കല്യാണം കഴിപ്പിച്ച വിചിത്ര നടപടി'; ദീപ്തിയെ വെട്ടിയതില്‍ കടുത്ത വിമർശനവുമായി അജയ് തറയില്‍
നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്ന് കോണ്‍ഗ്രസ്, പറ്റില്ലെന്ന് ലീഗ്; ഈരാറ്റുപേട്ടയിൽ കോണ്‍ഗ്രസ് കടുത്ത നിലപാടിൽ