കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്, സോഫിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

Published : Jul 06, 2020, 08:53 AM IST
കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസ്, സോഫിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

Synopsis

ഷംന കാസിമിന്റെ വരന്റെ ഉമ്മ സുഹറ എന്ന വ്യാജ പേരിൽ ഫോൺ വിളിച്ച കേസിൽ അന്വേഷണം നേരിടുകയാണ് സോഫിയ.

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ ഏഴാം പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.പ്രതികൾക്കെതിരെ മൊഴി നൽകിയില്ലെങ്കിൽ കേസിൽ പ്രതി ചേർക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ചൂണ്ടി കാണിച്ചാണ് ഹര്‍ജി സമർപ്പിച്ചിട്ടുള്ളത്.

തിരുവനന്തപുരത്തെ സ്വർണ്ണക്കടത്ത്, യുഎഇ കോൺസുലേറ്റ് മുൻ പിആര്‍ഒ കസ്റ്റഡിയിൽ

അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഷെരീഫിന്റെ ഭാര്യയുടെ മുൻകൂര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. ഷംന കാസിമിന്റെ വരന്റെ ഉമ്മ സുഹറ എന്ന വ്യാജ പേരിൽ ഫോൺ വിളിച്ച കേസിൽ അന്വേഷണം നേരിടുകയാണ് സോഫിയ. ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയതിന് പിന്നാലെ സോഫിയ ഒളിവിൽ ആണ്. 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വർഷത്തിനകം വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കും; വണ്ടാനത്തെ നിയമന വിവാദത്തിൽ അന്വേഷണം: മന്ത്രി കെ. മുരളീധരൻ
വിവാദങ്ങൾ പുകയുന്നു, കെപിസിസി യോഗം ഉടൻ വിളിക്കണം; പ്രസിഡൻ്റിന് കെ സി പക്ഷത്തെ ജനറൽ സെക്രട്ടറിയുടെ കത്ത്