കൊല്ലം സ്വദേശി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Published : Jul 06, 2020, 07:48 AM ISTUpdated : Jul 06, 2020, 07:51 AM IST
കൊല്ലം സ്വദേശി മുംബൈയിൽ കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കൊല്ലം കടക്കൽ സ്വദേശിയാണ്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികള്‍ 35 ആയി ഉയര്‍ന്നു. 

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മുംബൈയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു. മലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനായ വാസുദേവൻ  (72) ആണ് മരിച്ചത്. കൊല്ലം കടക്കൽ സ്വദേശിയാണ്. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി ഉയര്‍ന്നു. 

അടച്ചുപൂട്ടി തലസ്ഥാനം, തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ഡൗൺ നിലവില്‍ വന്നു

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന കണക്ക് 25, 000 കടന്നേക്കുമെന്നാണ് വിവരം. ഇന്നലെ മഹാരാഷ്ട്രയിൽ  6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. 

തിരുവനന്തപുരത്തെ കൊവിഡ് കേസുകളേറെയും ഉറവിടമില്ലാത്തത്, തലസ്ഥാനത്തേത് സമൂഹവ്യാപനമോ?

 

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷ; വിധി എതിരായാൽ നിയമസഹായം നൽകുമെന്ന് ഉമാ തോമസ് എം എൽ എ
`സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടൻ', ആരാണ് പൾസർ സുനി? ആക്രമിക്കപ്പെട്ട നടി ഇയാളെ തിരിച്ചറിഞ്ഞത് എളുപ്പത്തിൽ