കൊച്ചി കോർപറേഷനിൽ കോൺഗ്രസ് ഉപരോധം; ജോലിക്കെത്തിയ ജീവനക്കാരനെ ചവിട്ടി, വെള്ളക്കുപ്പി എറിഞ്ഞു

Published : Mar 16, 2023, 10:48 AM ISTUpdated : Mar 16, 2023, 10:51 AM IST
കൊച്ചി കോർപറേഷനിൽ കോൺഗ്രസ് ഉപരോധം; ജോലിക്കെത്തിയ ജീവനക്കാരനെ ചവിട്ടി, വെള്ളക്കുപ്പി എറിഞ്ഞു

Synopsis

കോർപ്പറേഷനിലേക്ക് 4 ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ പ്രവേശിച്ചു

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കോർപറേഷനിൽ കോൺഗ്രസ് ഉപരോധം. രാവിലെ കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. കൊച്ചി കോർപ്പറേഷനിലേക്ക് 4 ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ പ്രവേശിച്ച സമയത്തായിരുന്നു ഇത്. കോൺഗ്രസ് ഉപരോധത്തിനിടെയാണ് ജീവനക്കാർ ഓഫീസിൽ പ്രവേശിപ്പിച്ചത്. പൊലീസ് സംരക്ഷണയില്ലാതെ കോർപ്പറേഷൻ ഓഫീസിലേക്ക് എത്തിയ ജീവനക്കാരനെ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. ഇയാളെ ചവിട്ടി. പ്രവർത്തകരുടെ ആക്രോശത്തിൽ ഭയന്ന് തിരിച്ചു പോയ ജീവനക്കാരന് നേരെ കോൺഗ്രസ് പ്രവർത്തകർ അസഭ്യം വിളിച്ച് പുറകെ നടന്നു. ബസ് സ്റ്റോപ്പിലേക്ക് നടക്കുന്ന സമയത്താണ് ഇയാൾക്ക് ചവിട്ടേറ്റത്. സമരത്തിൽ പങ്കെടുത്ത കോൺഗ്രസ് പ്രവർത്തകനാണ് ചവിട്ടിയത്. ഇയാളടക്കമുള്ള കോൺഗ്രസ് പ്രവർത്തകർ ജീവനക്കാരനെ അസഭ്യം വിളിക്കുകയും ചെയ്യുന്നത് മൊബൈലിൽ പകർത്തിയ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. അതിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സ്ഥലത്തെത്തി. ഉപരോധ സമരത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്.

ബ്രഹ്മപുരം വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടും നഗരസഭാ കൗൺസിൽ യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരെ പൊലീസ് തല്ലിച്ചതച്ചതിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് പ്രവർത്തകർ കോർപറേഷൻ ഓഫീസിന് മുന്നിൽ ഉപരോധ സമരം നടത്തുന്നത്. ഇന്ന് രാവിലെ 6 മണി മുതലാണ് സമരം തുടങ്ങിയത്. വൈകിട്ട് 5 മണി വരെയാണ് ഉപരോധം. കെ പി സി സി പ്രസിഡൻറ് കെ.സുധാകരൻ എം പിയാണ് ഉപരോധം ഉദ്ഘാടനം ചെയ്യുന്നത്.

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി