
കൊച്ചി: കൊച്ചി കോർപ്പറേഷൻ കൗൺസിൽ യോഗം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിർത്തി വെച്ചു. കോർപ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് നടത്തിപ്പ് കരാറിൽ അഴിമതി ആരോപിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ബഹളം തുടർന്നതോടെ മേയർ എം അനിൽ കുമാർ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയി. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാൻ്റ് നടത്തിപ്പ് കരാറിൽ വിജിലൻസ് കോടതി നേരത്തെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വ്യവസ്ഥകൾ ലംഘിച്ച് സ്വകാര്യ ഏജൻസിക്ക് കരാർ നൽകിയെന്ന ആരോപണത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ത്വരിതാന്വേഷണത്തിനാണ് ഉത്തരവ്. കരാറിൻ്റെ മറവിൽ അഴിമതി നടന്നതായാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam