കൊച്ചി കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങെന്ന് എൽഡിഎഫ് വിട്ട കൗൺസിലർ എംഎച്ച്എം അഷ്റഫ്

By Web TeamFirst Published Sep 29, 2021, 3:01 PM IST
Highlights

എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കാരണമായേക്കില്ല. നിലവിൽ കൊച്ചി കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ (Kochi Corporation) യുഡിഎഫിന് (UDF) പിന്തുണയുമായി എൽഡിഎഫ് (LDF) വിട്ട കൗൺസില൪ (Councilor) എ൦എച്ച്എ൦ അഷ്റഫ്. ടൗൺ പ്ലാനിംഗ് സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ എൽഡിഎഫിന് ഭൂരിപക്ഷം നഷ്ടമായെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ആരോപിച്ചു. ജില്ലാ കളക്ട൪ക്ക് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയെന്ന് പ്രതിപക്ഷ൦ അറിയിച്ചു.

തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചങ്ങാടി ഡിവിഷനിൽ സിപിഎം പാർട്ടി ചിഹ്നത്തിലാണ് എംഎച്ച്എം അഷ്റഫ് ജയിച്ചത് കയറിയത്. എന്നാൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ പാർട്ടി വിട്ടു.അയോഗ്യത തലവേദനയാകുന്നതിനാൽ പുറത്തുനിന്ന് എൽഡിഎഫിനുള്ള പിന്തുണ തുടർന്നു. എന്നാൽ നഗരാസൂത്രണ സമിതിയിൽ സ്വതന്ത്രരെ കൂട്ടുപിടിച്ച് മേയർ അഴിമതി നടത്തുന്നുവെന്ന് ആരോപിച്ചാണ് പുതിയ നീക്കം.

ജിയോ ഫൈബർ, ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് വിഷയത്തിലാണ് അഴിമതി ആരോപണം. കോർപ്പറേഷൻ അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്ന് അഷ്റഫ് ആരോപിച്ചു. പത്ത് മാസം മുൻപാണ് ഇദ്ദേഹം സിപിഎം വിട്ടത്. ജിയോ കേബിൾ, ബ്രഹ്മപുരം മാലിന്യ പ്ലാന്റ് എന്നിവയിൽ വലിയ അഴിമതി നടക്കുന്നുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം മൂലം കൊച്ചി കോർപറേഷനിൽ ഭരണമാറ്റം സാധ്യമാവില്ല. എന്നാൽ ടൗൺ പ്ലാനിങ് സ്റ്റാന്റിങ് കമ്മിറ്റിയിൽ ഇപ്പോൾ മേൽക്കൈ യുഡിഎഫിനാണ്. നേരത്തെ യുഡിഎഫിന് നാലും എൽഡിഎഫിന് അഞ്ചും അംഗങ്ങളായിരുന്നു സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉണ്ടായിരുന്നത്. എന്നാൽ ഇടതംഗം കെകെ ശിവന്റെ മരണത്തെ തുടർന്ന് കമ്മിറ്റിയിലെ അംഗനില 4-4 എന്നായി. അഷ്റഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ പോലും യുഡിഎഫിന് മേൽക്കൈ കിട്ടും.

എന്നാൽ അഷ്റഫിന്റെ ചുവടുമാറ്റം കൊച്ചി കോർപ്പറേഷനിൽ ഭരണമാറ്റത്തിന് കാരണമായേക്കില്ല. നിലവിൽ കൊച്ചി കോർപ്പറേഷനിൽ 32 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. എൽഡിഎഫിന് 36 അംഗങ്ങളുടെ പിന്തുണയുണ്ട്. 74 അംഗ കൗണ്‍സിലില്‍ നാല് സ്വതന്ത്രരുടെ പിന്തുണയും എൽഡിഎഫിനാണ്. യുഡിഎഫിനേക്കാൾ അഞ്ച് ഡിവിഷനുകളുടെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. കൗൺസിലർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ഗാന്ധിനഗർ ഡിവിഷൻ നിലവിൽ ഒഴിഞ്ഞ് കിടക്കുകയാണ്.

click me!