
കൊച്ചി: മാനദണ്ഡങ്ങൾ പാലിക്കാതെ നടക്കുന്ന പരിപാടികൾക്കെതിരെ നടപടിയുമായി കൊച്ചി കോർപ്പറേഷൻ. മറൈൻ ഡ്രെവിലെ ഫ്ലവർ ഷോയ്ക്കെതിരെ കോർപ്പറേഷൻ നോട്ടീസ് നൽകി. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്ലവർ ഷോ ഉടൻ നിർത്തിവയ്ക്കാനാണ് നിർദേശം. ഉമ തോമസ് എംഎൽഎയുടെ അപകടത്തിന് പിന്നാലെയാണ് കോർപ്പറേഷന്റെ ഇടപെടൽ. ഫ്ലവർ ഷോ ഇന്ന് അവസാനിക്കാനിരിക്കെയാണ് തിരക്കിട്ട് നോട്ടീസ് നൽകിയത്. ഫ്ലവർ ഷോ നാളെ അവസാനിക്കാൻ ഇരിക്കെയാണ് കോർപ്പറേഷൻ ഉണർന്നത്.
ഇന്നലെ വൈകീട്ട് പള്ളുരുത്തി സ്വദേശിയായ യുവതിക്ക് ഇവിടെ പ്ലാറ്റ്ഫോംമിൽ നിന്ന് വീണ് പരിക്കേറ്റിരുന്നു. ഫ്ലവർ ഷോയ്ക്കിടെ നിലത്ത് ഇട്ടിരുന്ന പ്ലൈവുഡ് പലകയിൽ തെന്നി വീണ് വീട്ടമ്മയുടെ കൈക്ക് രണ്ട് ഒടിവുണ്ട്. ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം. പവിലിയനിൽ വെള്ളം കെട്ടി ചെളിഞ്ഞ് കിടക്കുന്നതിനാൽ വരുന്നവർക്ക് നടക്കുന്നതിനായാണ് പ്ലൈവുഡുകൾ പവിലിയനിൽ മൊത്തം നിരത്തിയത്. വീട്ടമ്മ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. സർജറി വേണമെന്ന് ഡോക്ടർമാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയും (ജിസിഡിഎ) ചേർന്ന് സംഘടിപ്പിക്കുന്നത് ചേർന്നാണ് എറണാകുളം മറൈൻ ഡ്രൈവിൽ കൊച്ചി ഫ്ലവർ ഷോ 2025 സംഘടിപ്പിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam