ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ

Published : Jun 03, 2023, 06:40 PM ISTUpdated : Jun 03, 2023, 07:26 PM IST
ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ

Synopsis

സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു.

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടി കൊച്ചി കോർപറേഷൻ. സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിക്കാത്ത സാഹചര്യത്തിലാണിത്. നിലവിലുള്ള ഏജൻസികളെ കൊണ്ട് മാത്രം മാലിന്യ സംസ്കരണം നടക്കാത്ത സാഹചര്യത്തിൽ മറ്റ് സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചു. അതേസമയം മാലിന്യ സംസ്കരണത്തിലെ ചെലവിലടക്കം വലിയ കുറവ് കൊണ്ടുവരാനായെന്നും ഇത് പലരെയും പ്രകോപിപ്പിക്കുന്നുണ്ടെന്നും മേയർ എം അനിൽകുമാർ കൊച്ചിയിൽ പറഞ്ഞു.

കൊച്ചിയിൽ സ്വകാര്യ ഏജൻസികളെ ഉപയോഗിച്ചുള്ള മാലിന്യ നീക്കം വിജയിച്ചെന്ന് പറയാനാകില്ലെന്ന് കൊച്ചി മേയർ അനിൽ കുമാർ പറഞ്ഞു. പ്രതിസന്ധി സ്വാഭാവികമാണ്. ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. മാലിന്യ സംസ്കരണത്തിലെ ചെലവ് കുറയ്ക്കുന്നതും രീതിയിൽ വന്ന മാറ്റവും പലരെയും പ്രകോപിപ്പിക്കുന്നുണ്ട്. നിലവിൽ രണ്ട് ഏജൻസികളാണ് മാലിന്യം ശേഖരിക്കുന്നത്. കൂടുതൽ മാലിന്യ സംസ്കരണത്തിനായി സ്വകാര്യ കമ്പനികളിൽ നിന്ന് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെന്നും ബ്രഹ്മപുരത്ത് മാലിന്യം തള്ളുന്നതിന് വീണ്ടും കോർപറേഷൻ സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മേയർ അനിൽ കുമാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Also Read: അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി