കോൺഗ്രസ്‌ പുനഃസംഘടന; 3 ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡന്‍റ് നിയമനം ബാക്കിയുള്ളത്: കെ സുധാകരൻ

Published : Jun 03, 2023, 03:19 PM ISTUpdated : Jun 03, 2023, 03:45 PM IST
കോൺഗ്രസ്‌ പുനഃസംഘടന; 3 ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡന്‍റ് നിയമനം ബാക്കിയുള്ളത്: കെ സുധാകരൻ

Synopsis

ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം.

തിരുവനന്തപുരം: കോൺ​ഗ്രസ് പുനസംഘടന വിഷയത്തിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മൂന്ന് ജില്ലകളിൽ മാത്രമാണ് ബ്ലോക്ക്‌ പ്രസിഡന്‍റ് നിയമനം ബാക്കിയുള്ളത്. അത് ഉടൻ പൂർത്തിയാക്കുമെന്ന് കെ സുധാകരൻ പറഞ്ഞു.  ആർക്കും പരാതിയില്ലാതെ പുനഃസംഘടന പൂർത്തിയാക്കാനാണ് ശ്രമം. കെ മുരളീധരന്റെ വിമർശനം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. 

അതേ സമയം, തൃശൂർ ഡി സിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജി വെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് രാജി. പുതിയ ബ്ലോക്ക് പ്രസിഡന്റ് പട്ടികയിൽ പി ജി ജയ്ദീപിനെ  ഉൾപ്പെടുത്തിയിരുന്നു. കെ സുധാകരന്റെ നോമിനി ആയായിട്ടാണ് ജയ്ദീപിന്റെ നിയമനം. 

കോൺഗ്രസിൽ നിന്നും പാർട്ടി പാർട്ടി നാമ നിർദേശം ചെയ്തിട്ടുള്ള എല്ലാ കമ്മിറ്റികളിൽ നിന്നും രാജി വയ്ക്കുന്നതായി അജിത്കുമാർ അറിയിച്ചു.  മുണ്ടത്തിക്കോട് പഞ്ചായത്ത്മുൻ പ്രസിഡന്‍റാണ് അജിത് കുമാർ. നേരത്തെയും നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്ന് രാജി പ്രഖ്യാപിച്ച അജിത്കുമാറിനെ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ച് രാജി പിൻവലിപ്പിക്കുകയായിരുന്നു. വടക്കാഞ്ചേരി മേഖലയിലെ കോൺഗ്രസിന്റെ പ്രധാന നേതാവ് കൂടിയാണ് അജിത്കുമാർ.

ഒഡീഷ ട്രെയിന്‍ ദുരന്തം: റെയില്‍വേ മന്ത്രി രാജിവെയ്ക്കണമെന്ന് സുധാകരന്‍ 

എഐ ക്യാമറ പണി തുടങ്ങാൻ ഇനി മണിക്കൂറുകള്‍ മാത്രം;കീശ കീറുന്നത് ആരുടെ? ഇനിയും ഇടിയുമോ സിപിഎമ്മിന്‍റെ കണക്കുകള്‍?

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എംഎ ബേബിയെ പരിഹസിക്കുന്നവർക്കുള്ള മറുപടി ഒന്നാം ക്ലാസ് പാഠപുസ്തകത്തിലുണ്ട്; മറിച്ചു നോക്കണം, ആര് കഴുകിയാലും പ്ലേറ്റ് പിണങ്ങില്ലെന്ന് മന്ത്രി
'ആണുങ്ങളെ വിശ്വസിക്കാം, സ്ത്രീകളെ വിശ്വസിക്കാനാവില്ല, അത്മഹത്യ ചെയ്യില്ല, ജയേട്ടനൊപ്പം ഉറച്ച് നിൽക്കും':ജയചന്ദ്രൻ കൂട്ടിക്കലിന്റെ ഭാര്യ