സിവിൽ പൊലീസ് ഓഫീസറുടെ സസ്പെന്‍ഷന്‍; വിശദീകരണവുമായി ഐശ്വര്യ ഡോങ്റെ

Published : Mar 03, 2021, 12:01 AM IST
സിവിൽ പൊലീസ് ഓഫീസറുടെ സസ്പെന്‍ഷന്‍; വിശദീകരണവുമായി ഐശ്വര്യ ഡോങ്റെ

Synopsis

പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനാലാണ് നടപടിയെന്നാണ് കൊച്ചി ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ഡിസിപി

കൊച്ചി: കളമശ്ശേരി സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെ സസ്പെൻഡ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്റെ. പണപ്പിരിവ് സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നതിനാലാണ് നടപടിയെന്നാണ് കൊച്ചി ഡിസിപിയുടെ വിശദീകരണം. അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ഡിസിപി പറഞ്ഞു.

കളമശ്ശേരി പൊലീസ് സ്റ്റേഷൻ ജനസൗഹൃദമാക്കാൻ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകയ്യെടുത്ത സിവിൽ പൊലീസ് ഓഫീസർ സി പി രഘുവിനെ തിങ്കളാഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫീ മെഷീൻറെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങൾക്ക് അഭിമുഖം നൽകിയതിനുമാണ് നടപടിയെന്നാണ് ഉത്തരവിലുള്ളത്.

ഇത് വിവാദമായതോടെയാണ് ഡിസിപി വിശദീകരണം നൽകിയത്. പൊലീസുകാർ മേലുദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുതെന്ന് നേരത്തെ ഡിജിപി സർക്കുലർ നൽകിയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്കായി പൊലീസിനു വേണ്ടിയെന്ന പേരിൽ ഇയാൾ പണപ്പിരിവ് നടത്തിയെന്ന ആരോപണവും പരിശോധിക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശന വേളയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രഘു ജോലിയിൽ വീഴ്ച വരുത്തിയെന്നും ചിത്രങ്ങളും ദൃശ്യങ്ങളും പലർക്കായി കൈമാറിയെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കളമശ്ശേരിയിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിലുൾപ്പെട്ട കുട്ടികളുടെ സ്റ്റേഷനിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തു വിട്ടതും അച്ചടക്ക ലംഘനമെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ഇക്കാര്യങ്ങളിലെല്ലാം അന്വേഷണം നടത്താൻ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പോറ്റിയെ കേറ്റിയെ പാട്ടിനെതിരായ പരാതി; പ്രാഥമിക അന്വേഷണം നടത്തും, കേസെടുക്കുന്നതില്‍ ആശയക്കുഴപ്പം
'ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ചു'; ബലാത്സംഗ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്‍റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും