12 ഏക്കർ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നതെന്ന് സഹോദരൻ പറഞ്ഞു. ഏലിയാസ് 35 വർഷമായി പച്ചക്കറി കർഷകനാണ്. 12 ഏക്കറിലായിരുന്നു പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നതെന്നും വർക്കി.

കണ്ണൂർ: ചെറുപുഴയിൽ ജീവനൊടുക്കിയ കർഷകൻ ഏലിയാസ് അമ്പാട്ടിനു 40 ലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നതായി സഹോദരൻ വർക്കി. 12 ഏക്കർ പാട്ടത്തിനെടുത്തായിരുന്നു കൃഷി ചെയ്തിരുന്നത്. ഏലിയാസ് 35 വർഷമായി പച്ചക്കറി കർഷകനാണ്. 12 ഏക്കറിലായിരുന്നു പാവൽ, വാഴ, പയർ, പടവലം, വെണ്ട തുടങ്ങിയവ കൃഷി ചെയ്തിരുന്നത്. വിളയുടെ വിലക്കുറവും കഴിഞ്ഞവർഷം കൃഷിനാശം ഉണ്ടായതും സഹോദരനെ പ്രതിസന്ധിയിലാക്കിയെന്ന് സഹോദരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചെറുപുഴ ഇടവരമ്പ് സ്വദേശി ഏലിയാസ് അമ്പാട്ടാണ് കീടനാശിനി കഴിച്ച് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. മികച്ച പച്ചക്കറി കൃഷി കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുണ്ടായിരുന്നുവെന്നും 40 ലക്ഷത്തോളം കടം ഉണ്ടായിരുന്നതായും സഹോദരൻ വ്യക്തമാക്കി.