കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി, വലഞ്ഞ് യാത്രക്കാർ

Published : Aug 16, 2025, 01:06 AM IST
nedumbassery airport

Synopsis

ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. 

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതായി യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി 10.40ന് പുറപ്പെടേണ്ട വിമാനമാണ് ക്യാൻസൽ ചെയ്തത്. നൂറിലേറെ യാത്രക്കാരുടെ യാത്ര തടസ്സപ്പെട്ടു. വിമാനം നാളെ വൈകിട്ട് മാത്രമേ പുറപ്പെടുകയുള്ളൂ എന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചതായി യാത്രക്കാർ പറഞ്ഞു. സാങ്കേതിക കാരണം മൂലമാണ് വിമാനം റദ്ദാക്കിയതെന്ന് വിശദീകരണം.

ദുബായിൽ നിന്ന് കൊച്ചിയിലെത്തി തിരികെ ദുബായിലേക്ക് സർവീസ് നടത്തേണ്ട വിമാനമാണ് റദ്ദാക്കിയത്. പക്ഷേ മോശം കാലാവസ്ഥയെ തുടർന്ന് വിമാനം കോയമ്പത്തൂരിലേക്ക് വഴി തിരിച്ചുവിടുകയും ചെയ്തു. അവിടെവെച്ച് വിമാനത്തിന് സാങ്കേതിക തകരാർ നേരിട്ടുവെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചിരിക്കുന്നത്. എന്നാൽ എട്ടു മണിയോടെ യാത്രക്കാർ നെടുമ്പാശേരിയിൽ എത്തിയിരുന്നു. ആദ്യം വിമാനം 11.40 ന് പുറപ്പെടുമെന്ന് അറിയിച്ചുവെങ്കിലും പിന്നാലെ വിമാനം റദ്ദാക്കിയെന്ന് യാത്രക്കാരെ അറിയിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും