
ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. ദക്ഷിണ നാവിക കമാന്‍ഡും കപ്പല്‍ശാലയും സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. ഈ തന്ത്ര പ്രധാന മേഖലകളില്‍ ഔദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനും ദൃശ്യങ്ങൾ എടുക്കുന്നതിനും കർശനനിയന്ത്രണമുണ്ടാകും.ചില മേഖലകളിൽ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രണമുണ്ടാകും.
പ്രതിരോധമന്ത്രാലയത്തിന്‍റെയും സൈനിക സംവിധാനങ്ങളുടെയും സ്ഥാപനങ്ങളും ഓഫീസുകളും അടക്കം സ്ഥിതി ചെയ്യുന്ന മേഖലകളെയാണ് അതീവസുരക്ഷ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നത്. ഈ മേഖലയിലെ പ്രവര്‍ത്തനത്തെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവരുന്നത് ശത്രുരാജ്യങ്ങള്‍ക്ക് സഹായകമാകുമെന്നത് തടയാനാണ് പ്രഖ്യാപനം.
നിലവില്‍ നിയന്ത്രണങ്ങളുള്ള ഈ തന്ത്ര പ്രധാന മേഖലകളില്‍ ഒൗദ്യോഗിക രഹസ്യനിയമം ബാധകമാകും. ഈ സ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനോ ദൃശ്യങ്ങൾ എടുക്കുന്നതിനോ കർശനനിയന്ത്രണമുണ്ടാകും. ചില മേഖലകളിൽ പൊതുജനങ്ങളുടെ പ്രവേശനത്തിനും നിയന്ത്രമുണ്ടാകും. കേരളത്തിൽ കൊച്ചിയിലെ നാവിക മേഖലയാണ് ഈ വിജ്ഞാപനത്തിന്റെ പരിധിയിൽ വരിക.
കൊച്ചിന്‍ ഷിപ്പിയാര്‍ഡ്, കണ്ടെനര്‍ ഫ്രൈറ്റ് സ്റ്റേഷന്‍, നേവല്‍ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടറും നേവല്‍ ബേസും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഭൂമി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ക്വാര്‍ട്ടേഴ്സ്, പോര്‍ട്ട് ട്രസ്റ്റ് കേന്ദ്രീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഒയാല്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈേവയും വാക് വേയും, നേവല്‍ എയര്‍പോര്‍ട്ട് എന്നിവയ്ക്ക് അകത്താണ് അതീവസുരക്ഷാമേഖല.
കേരളത്തിന് പുറമേ തെലങ്കാന, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലും സമാനമായ രീതിയില്‍ സുരക്ഷാമേഖലകളുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam