കൊച്ചി എംഡിഎംഎ കേസ്; അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു

By Web TeamFirst Published Aug 27, 2021, 5:13 PM IST
Highlights

പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

കൊച്ചി: കൊച്ചി എംഡിഎംഎ കേസിലെ അഞ്ച് പ്രതികളെയും എക്സൈസ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന് അന്വേഷണ സ൦ഘ൦ ആവശ്യപ്പെടുകയായിരുന്നു. എറണാകുളം ജില്ല സെഷൻസ് കോടതിയാണ് കസ്റ്റഡി അനുവദിച്ചത്.

കാക്കനാട്ടെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നാണ് എക്സൈസ്, കസ്റ്റംസ് സംയുക്ത ഓപ്പറേഷനിൽ അഞ്ചംഗ സംഘം പിടിയിലായത്. പ്രതികളുടെ കാറിലും താമസ സ്ഥലത്തും രണ്ട് തവണയായി നടത്തിയ റെയ്ഡിലും ഒരു കിലോയിലേറെ എംഡിഎഎയും കണ്ടെത്തിയിരുന്നു. പിടികൂടിയ മയക്കുമരുന്ന് ചെന്നൈയിൽ നിന്നാണ് എത്തിച്ചതെന്ന് പ്രതികൾ മൊഴിയും നൽകി. മൂന്ന് തവണ ഇതിനായി ചെന്നൈയിൽ പോയി വന്നിട്ടുണ്ടെന്ന വിവരവും ലഭിച്ചു. മുൻപ് എത്തിച്ചവയെല്ലാം കൊച്ചിയിലും പരിസരങ്ങളിലും ഇടനിലക്കാർ വഴി വിറ്റഴിച്ചുവെന്ന വിവരവും പുറത്ത് വന്നിരുന്നു. 

കൊച്ചിയിൽ രണ്ട് കിലോഗ്രാമിനടുത്ത് മാരക ലഹരി മരുന്നായ എംഡിഎംഎ പിടികൂടിയ കേസിൽ, പ്രതികളുടെ പേരിൽ എഫ്ഐഐറിൽ ഉൾപ്പെടുത്തിയത് 86 ഗ്രാം മാത്രമാണെന്നതിനെച്ചൊല്ലി ആക്ഷേപം ഉയർന്നിരുന്നു. ബാക്കി ഒരു കിലോയിലധികം എംഡിഎംഎ ഉടമസ്ഥരില്ലാതെയാണ് കണ്ടെത്തിയതെന്നാണ് എക്സൈസിന്റെ മഹസർ റിപ്പോർട്ടിലും എഫ് ഐആറിലുമുള്ളത്. കേസിൽ പിടിയിലായ ഒരു യുവതിയെ ചോദ്യം ചെയ്യാതെ വിട്ടയച്ചതിലും പരാതി ഉയർന്നു. കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപവും ഉണ്ടായി. 

രണ്ട് എഫ്ഐആറ് ആണ് കേസിലുള്ളത്. ആദ്യത്തേതിൽ 5 പ്രതികളുടെ പേരിൽ  86 ഗ്രാം ലഹരിമരുന്ന് കണ്ടെത്തിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ എഫ് ഐആറിൽ മാന്യമായ വസ്ത്രം ധരിച്ച ഒരു വഴിപോക്കൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കാക്കനാട്ടെ ഒരു ഫ്ലാറ്റ് പരിസരത്തെ കാർ പാർക്കിംഗ് ഏരിയയിൽ പരിശോധിച്ചപ്പോൾ ലഹരിമരുന്ന് കണ്ടെത്തിയെന്നാണ് ഉള്ളത്. ആദ്യ കേസിലെ പ്രതികളിലൊരാളുടെ ഐഡി കാർഡും ഇതിൽ നിന്നും കണ്ടെത്തിയിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് പരിശോധന നടത്തിയതെന്ന വിവരമടക്കം ഒഴിവാക്കി 'വഴിപോക്കൻ' വിവരം നൽകിയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണെന്നും ആരോപണം ഉയർന്നിരുന്നു. തുടർന്ന് എക്സൈസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി അഞ്ച്ന പേർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. 

Read Also: മയക്കുമരുന്ന് കേസ് അട്ടിമറി: എക്സൈസ് ഇൻസ്പെക്ടര്‍ക്ക് സസ്പൈൻഷൻ, സിഐ അടക്കം നാല് പേരെ സ്ഥലം മാറ്റി


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight

click me!