കൊച്ചി മെട്രോ വികസനം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കണ്ടു; ആവശ്യം പരിഗണിക്കുമെന്ന് ഹർദീപ് സിങ് പുരി

By Web TeamFirst Published Jul 13, 2021, 1:52 PM IST
Highlights

ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്

ദില്ലി: സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ദില്ലിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര നഗര വികസന മന്ത്രിക്ക് മുന്നിൽ കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി വെച്ചത്. ഈ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.

ഇന്ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വൈകീട്ട് നാല് മണിക്കാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലെത്തിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!