പുതുവർഷത്തിൽ നേട്ടത്തിന്റെ നെറുകയിൽ കൊച്ചി മെട്രോ; ആറരവർഷം, യാത്രികരുടെ എണ്ണം 10 കോടി പിന്നിട്ടു

Published : Dec 31, 2023, 09:39 AM IST
പുതുവർഷത്തിൽ നേട്ടത്തിന്റെ നെറുകയിൽ കൊച്ചി മെട്രോ; ആറരവർഷം, യാത്രികരുടെ എണ്ണം 10 കോടി പിന്നിട്ടു

Synopsis

ഈ വര്‍ഷം 40 ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്തു. ഒരു ദിവസം ഒക്ടോബർ 21ന് അത് 132,161ലെത്തി. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും ഈ ദിവസമാണ്. 

കൊച്ചി: വലിയൊരു നേട്ടവുമായാണ് കൊച്ചി മെട്രോ ഇത്തവണ പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. യാത്രികരുടെ എണ്ണം പത്ത് കോടി പിന്നിട്ട അഭിമാന നേട്ടത്തിലാണ് കൊച്ചി മെട്രോ. സർവ്വീസ് ആരംഭിച്ച് ആറര വർഷത്തിനുള്ളിലാണ് കൊച്ചി മെട്രോ ഈ നേട്ടം കരസ്ഥമാക്കിയത്. മെട്രോ സർവ്വീസ് ആരംഭിച്ച 2017 ജൂൺ 19 മുതൽ ഇന്നലെ വരെ യാത്ര ചെയ്തത് 10,33,59,586 യാത്രികരാണ്. മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം യാത്രികരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവുണ്ടായതോടെയാണ് പത്ത് കോടിയെന്ന അഭിമാനകണക്കിലേക്ക് മെട്രോയെത്തിയത്.

ഈ വര്‍ഷം 40 ദിവസം ഒരു ലക്ഷത്തിലധികം യാത്രക്കാര്‍ മെട്രോയില്‍ യാത്ര ചെയ്തു. ഒരു ദിവസം ഒക്ടോബർ 21ന് അത് 132,161ലെത്തി. ടിക്കറ്റ് ഇനത്തിൽ കൊച്ചി മെട്രോ ഏറ്റവുമധികം വരുമാനം നേടിയതും ഈ ദിവസമാണ്. പ്രവർത്തച്ചെലവുകൾ വരുമാനത്തിൽ നിന്ന് തന്നെ നിറവേറ്റാൻ കഴിഞ്ഞ സാമ്പത്തിക വർഷം കെഎംആർഎല്ലിന് സാധിച്ചിരുന്നു. സാങ്കേതിക വിദ്യയിൽ മറ്റ് മെട്രോകളെ പിന്നിലാക്കി കൊച്ചി മെട്രോ മുന്നോട്ടുവച്ച മാതൃകയാണ് കെഎംആർഎല്ലിന് പ്രവർത്തന ചെലവുകളെ പിടിച്ചുനിർത്തുവാൻ സാധിച്ചത്.

തൃപ്പൂണിത്തുറ സ്റ്റേഷനിലേക്ക് കൂടി സർവ്വീസ് ആരംഭിക്കുന്നതോടെ ദിനംപ്രതി യാത്രക്കാരുടെ എണ്ണം ഇനിയും കൂടുമെന്നാണ് കെഎംആര്‍എല്ലിന്‍റെ പ്രതീക്ഷ. ഡിജിറ്റൽ ടിക്കറ്റിംഗിലും കൊച്ചി മെട്രോ ബഹുദൂരം പിന്നിട്ടുകഴിഞ്ഞു. കൊച്ചി വൺ ആപ്പ് വഴിയുള്ള ഗ്രൂപ്പ് ബുക്കിംഗ് സൌകര്യം നിരവധിയാളുകള്‍ ഉപയോഗിക്കുണ്ട്. വാട്സ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സേവനം ഉടൻ നിലവിൽ വരുമെന്നും കെഎംആർഎൽ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി