യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ; ഇളവ് ഈ മാസം 20 മുതല്‍

Published : Oct 18, 2021, 08:38 PM IST
യാത്രാ നിരക്ക് പകുതിയാക്കി കുറച്ച് കൊച്ചി മെട്രോ; ഇളവ് ഈ മാസം 20 മുതല്‍

Synopsis

യാത്രാ ഇളവ് ഈ മാസം 20 മുതൽ  പ്രഭാല്യത്തിൽ വരും. 50 ശതമാനം നിരക്ക് ഇളവിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യാം. 

കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളില്‍ യാത്രാ നിരക്ക് കുറച്ച് കൊച്ചി മെട്രോ(Kochi Metro). രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും 
രാത്രി എട്ട് മുതൽ 10.50 വരെയും ആണ് ഇളവ്. യാത്ര നിരക്ക്(ticket fare) കുറയ്ക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കൊച്ചി മെട്രോ അറിയിച്ചു. 

യാത്രാ ഇളവ് ഈ മാസം 20 മുതൽ  പ്രഭാല്യത്തിൽ വരും.  50 ശതമാനം നിരക്ക് ഇളവിൽ ഈ സമയങ്ങളിൽ യാത്ര ചെയ്യാം.  കൊച്ചി 1 കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമാക്കും. ക്യു ആര്‍ ടിക്കറ്റുകള്‍, കൊച്ചി 1 കാര്‍ഡ്, കൊച്ചി 1 കാര്‍ഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെ എം ആര്‍ എല്‍ അറിയിച്ചു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കുടുംബത്തോടൊപ്പം സന്നിധാനത്ത് എത്തി ഡിജിപി, എല്ലാ ഭക്തർക്കും ഉറപ്പ് നൽകി; സുഗമമായ ദർശനത്തിന് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്തി
സഹോദരിയെ കളിയാക്കിയ യുവാവിനെ കുത്തിക്കൊന്നു, സംഭവം തൃശൂരില്‍