പാതിവഴിയിൽ പണിമുടക്കി ട്രെയിൻ; കൊച്ചി മെട്രോ സർവീസ് തടസപ്പെട്ടു

Published : Feb 25, 2026, 08:32 AM ISTUpdated : Feb 25, 2026, 08:35 AM IST
kochi metro

Synopsis

കൊച്ചി മെട്രോയുടെ ട്രെയിൻ സാങ്കേതിക തടസം മൂലം പാതിവഴിയിൽ നിന്നതോടെ രാവിലത്തെ സർവീസുകളിൽ പ്രതിസന്ധി നേരിട്ടു. ഇരുവശത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാർഡിലേക്ക് മാറ്റുന്നു

കൊച്ചി: കൊച്ചി മെട്രോയിൽ പ്രതിസന്ധി. രാവിലെ കലൂരിൽ വച്ച് ട്രെയിൻ സാങ്കേതിക തടസം മൂലം പണിമുടക്കിയതോടെയാണ് സംഭവം. ഇതുമൂലം സർവീസുകൾ തടസപ്പെട്ടു. സാങ്കേതിക പ്രതിസന്ധി നേരിട്ട ട്രെയിൻ മുട്ടം യാർഡിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാനാണ് ഇപ്പോൾ കൊച്ചി മെട്രോ അധികൃതരുടെ ശ്രമം. അര മണിക്കൂറിൽ ഇപ്പോൾ നേരിടുന്ന പ്രശ്നം പരിഹരിക്കുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്. ഇന്ന് രാവിലെ 8 മണി മുതലാണ് സർവീസ് നിർത്തിവെച്ചത്. മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ ട്രെയിൻ നീങ്ങി തുടങ്ങിയതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് സാങ്കേതിക തടസം നേരിട്ട ട്രെയിനിനെ മുട്ടം യാർഡിലേക്ക് മാറ്റുമെന്നാണ് അറിയുന്നത്. ഇതുമൂലം രാവിലെ മെട്രോയെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലാത്. എല്ലാ ട്രെയിനുകളും 10 കിമീ വേഗത്തിലാണ് സർവീസ് നടത്തുന്നത്. സാങ്കേതിക പ്രശ്നം നേരിട്ട ട്രെയിൻ മെട്രോ മുട്ടo യാർഡിൽ എത്തിയാൽ എല്ലാ ട്രെയിനുകളും സാധാരണ വേഗത്തിൽ സർവീസ് തുടരുമെന്നാണ് കെഎംആർഎൽ അറിയിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

5 പേർക്ക് പുതുജീവനേകി കിളിമാനൂർ സ്വദേശി ജിജിൻ, അവയവങ്ങൾ ദാനം ചെയ്ത് കുടുംബം; വീണ്ടും മരണാനന്തര അവയവദാനം
പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ഇന്ന് മൃതദേഹം പുറത്തെടുക്കും