'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ; സ്വാതന്ത്ര്യ ദിനത്തിൽ ടിക്കറ്റ് നിരക്ക് 10 രൂപ മാത്രം

Published : Aug 11, 2022, 04:53 PM ISTUpdated : Aug 11, 2022, 04:55 PM IST
'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ; സ്വാതന്ത്ര്യ ദിനത്തിൽ ടിക്കറ്റ് നിരക്ക് 10 രൂപ മാത്രം

Synopsis

പതിനഞ്ചാം തീയതി കൊച്ചി മെട്രോയിൽ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും.  

കൊച്ചി: രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാനൊരുങ്ങുമ്പോൾ 'ഫ്രീഡം ടു ട്രാവൽ' ഓഫറുമായി കൊച്ചി മെട്രോ. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി യാത്രക്കാർക്ക് ഓഗസ്റ്റ് പതിനഞ്ചിന് ഫ്രീഡം ടു ട്രാവൽ ഓഫർ ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. 

പതിനഞ്ചാം തീയതി കൊച്ചി മെട്രോയിൽ വെറും പത്ത് രൂപയ്ക്ക് യാത്ര ചെയ്യാനുള്ള അവസരമാണ് കെഎംആർഎൽ സ്വാതന്ത്ര്യ ദിന സമ്മാനമായി യാത്രക്കാർക്ക് നൽകുക. തിങ്കളാഴ്ച്ച രാവിലെ 6 മണി മുതൽ രാത്രി പതിനൊന്ന് മണി വരെ ഏത് സ്റ്റേഷനിലേക്കുമുള്ള ഏത് ടിക്കറ്റിനും പത്ത് രൂപ നൽകിയാൽ മതിയാകും. ക്യുആര്‍ ടിക്കറ്റുകൾക്കും, കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ ഇളവ് ലഭിക്കും.

Read Also: ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി അംഗത്തിനെതിരെ പരാതി

കൊച്ചി കോർപ്പറേഷനിൽ ബിജെപി  കൗൺസിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കണമെന്നിരിക്കെ അൻപതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോൺഗ്രസാണ്  പരാതി നല്‍കിയത്.

ഈ വര്‍ഷം ജൂൺ 22നാണ് ബിജെപി. സ്ഥാനാർഥിയായിരുന്ന പത്മകുമാരി കോടതി ഉത്തരവോടെ കൊച്ചി കോർപ്പറേഷൻ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. അന്നുമുതല്‍ പത്മ കുമാരി  കൗൺസിൽ യോഗങ്ങളില്‍ പങ്കെടുക്കുകയും ആനുകൂല്യങ്ങൾ കൈപറ്റുകയും ചെയ്തിട്ടുണ്ട്. തെര‍‍ഞ്ഞെടുക്കപെട്ട അംഗം മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ചട്ടമെങ്കിലും പത്മകുമാരി സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല. ഇതറിഞ്ഞ കോൺഗ്രസ് കൗൺസിലര്‍മാര്‍ പത്മകുമാരിക്കെതിരെ പരാതി നല്‍കി. പിന്നാലെ സി.പി.എം നേതാവായ മേയര്‍ എം അനില്‍ കുമാര്‍ ബിജെപി കൗണ്‍സിലറായ പത്മകുമാരിക്ക് തിടുക്കപെട്ട് സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നല്‍കിയെന്നാണ് കോൺഗ്രസ് പരാതി.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഐലന്‍റ് വാർഡിൽ നിന്ന് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ്  പത്മകുമാരി ആദ്യം  ജയിച്ചത് . എന്നാൽ പരാതിയെ തുടര്‍ന്ന് ഒരുവോട്ട് അസാധുവാക്കി. തുല്യ നില വന്നതോടെ  കോടതി  ടോസിലൂടെ പത്മ കുമാരിയെ  വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. 

Read Also; 'അത് പരസ്യമല്ലേ', 'അങ്ങനെ കണ്ടാൽ മതി': ക്രിയാത്മകമായ വിമർശനങ്ങൾക്ക് സ്വാഗതമെന്ന് മുഹമ്മദ് റിയാസ് 

 

PREV
click me!

Recommended Stories

ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും, വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും
പരാതിക്കാരിയെ അപമാനിച്ച കേസ്; രാഹുൽ ഈശ്വറിന്‍റെ ജാമ്യ ഹർജിയിൽ വാദം തുടരും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ