
കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതുസംബന്ധിച്ച് വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. വിജിലൻസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ച സർക്കാർ എൻജിനീയർമാർക്കൊപ്പം എത്തി ഫ്ളാറ്റ് സന്ദർശിക്കും. ഇതിനുശേഷമായിരിക്കും വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ആരംഭിക്കുക. കരാറുകാരായ ടിഡിഎൽസിയിൽനിന്നും ജിസിഡിഎയിൽനിന്നും വിജിലൻസ് രേഖകൾ തേടും.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണ അപാതകളുമായി ബന്ധപ്പെട്ട് സർക്കാർ നേരത്തേ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണച്ചുമതല. അതിനിടെ, പട്ടയം നൽകിയുള്ള പുനരവധിവാസം ആവശ്യപ്പെട്ട് മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.
അതേസമയം, മുണ്ടംവേലി ഫ്ളാറ്റ് നിർമാണ കരാറുകാരായ ടിഡിഎൽസിക്ക് സർക്കാർ ഉത്തരവുകൾ വളച്ചൊടിച്ച് സഹായം നൽകിയതായുള്ള വിവരങ്ങളും പുറത്തുവന്നു. പെർഫോമൻസ് ഗ്യാരണ്ടി തിരികെ നൽകാനായിരുന്നു ജിസിഡിഎയുടെ നീക്കം. കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് മറയാക്കിയായിരുന്നു നീക്കം. കെട്ടിട നിർമാണത്തിൽ ഗുണനിലവാര തകർച്ച ഉണ്ടാകാതിരിക്കാനാണ് പെർഫോമൻസ് ഗ്യാരണ്ടിവാങ്ങുന്നത്. എന്നാൽ, കരാറുകാരന് സാമ്പത്തിക ബാധ്യതയുണ്ടെന്ന് പറഞ്ഞ് സർക്കാർ ഉത്തരവ് വളച്ചൊടിക്കുകയായിരുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ജനറൽ കൗൺസിലിന്റെയും അനുമതി ഇല്ലാതെ ജിസിഡിഎ മുൻ ചെയർമാൻ കെ.ചന്ദ്രൻപിള്ളയാണ് പണം നൽകാൻ നീക്കം നടത്തിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam