ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്തു: താമസക്കാരന്റെ വിരൽ കടിച്ചുമുറിച്ച് ലോഡ്ജ് ഉടമ

Published : Sep 04, 2026, 05:38 PM IST
Kochi North railway station lodge attack

Synopsis

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി.

എറണാകുളം: നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ ജനറേറ്റർ ഇല്ലാത്തത് ചോദ്യം ചെയ്ത താമസക്കാരന്റെ ചൂണ്ടുവിരൽ ലോഡ്ജ് ഉടമ കടിച്ചുമുറിച്ചു. ചെറുവിരലിൽ ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പരാതി.

സംഭവത്തിൽ 'ബെൻ ടൂറിസ്റ്റ് ഹോം' ഉടമ ബെൻജോ ബേബിക്കെതിരെയും കൂട്ടാളിക്കെതിരെയും പൊലീസ് കേസെടുത്തു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്.ലോഡ്ജിൽ വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിക്കാത്തത് എന്തുകൊണ്ടാണെന്ന് താമസക്കാരൻ ചോദ്യം ചെയ്തിരുന്നു.

നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല

ഇതിനെച്ചൊല്ലിയുള്ള വാക്കുതർക്കമാണ് പിന്നീട് കയ്യേറ്റത്തിലും ആക്രമണത്തിലും കലാശിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ താമസക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നോർത്ത് എസ്ഐ ആയിരുന്ന പ്രതാപചന്ദ്രൻ ഗർഭിണിയുടെ മുഖത്തടിച്ച കേസിലെ പരാതിക്കാരിയുടെ ഭർത്താവാണ് ഈ കേസിലെ പ്രതിയായ ബെഞ്ചോ ബേബി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് സംഘടനാ തലത്തിൽ സമഗ്ര മാറ്റവുമായി ബിജെപി, വടക്കൻ-തെക്കൻ ക്ലസ്റ്ററുകളാക്കി വിഭജിച്ചു
സ്ത്രീകൾ പുറത്തിറങ്ങരുതെന്ന് എവിടെയും പറയുന്നില്ല : കാന്തപുരത്തെ തള്ളി പാളയം ഇമാം