പാലം വന്നിട്ടും പരിഹാരമായില്ല; യാത്രാദുരിതം അവസാനിക്കാതെ പിഴല സ്വദേശികൾ

Web Desk   | Asianet News
Published : Jun 26, 2020, 03:10 PM ISTUpdated : Jun 26, 2020, 03:13 PM IST
പാലം വന്നിട്ടും പരിഹാരമായില്ല; യാത്രാദുരിതം അവസാനിക്കാതെ പിഴല സ്വദേശികൾ

Synopsis

പാലം ഇറങ്ങിയാൽ വാഹനം കടന്ന് പോകാൻ വീതിയുള്ള റോഡില്ല എന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി. പിഴല പാലമിറങ്ങിയാൽ പിന്നെ പാടങ്ങള്‍ക്ക് നടുവിലൂടെ സാഹസികമാണ് വാഹനയാത്ര.

കൊച്ചി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പാലം വന്നിട്ടും കൊച്ചി പിഴല സ്വദേശികളുടെ യാത്രാദുരിതം അവസാനിക്കുന്നില്ല. പാലം ഇറങ്ങിയാൽ വാഹനം കടന്ന് പോകാൻ വീതിയുള്ള റോഡില്ല എന്നതാണ് ഇവർ നേരിടുന്ന പ്രതിസന്ധി.

പിഴല പാലമിറങ്ങിയാൽ പിന്നെ പാടങ്ങള്‍ക്ക് നടുവിലൂടെ സാഹസികമാണ് വാഹനയാത്ര. ചെറിയൊരു കോണ്‍ക്രീറ്റ് റോഡ്. കണ്ണൊന്നു തെറ്റിയാൽ പാടത്തേക്ക് വീഴും. യാത്രക്ക് തടസമായി റോഡിന് നടുവിൽ ഇലക്ട്രിക് പോസ്റ്റുകളും.

പെട്ടെന്ന് ആർക്കെങ്കിലും അസുഖമുണ്ടായാൽ ഒന്ന് ആശുപത്രിയിലെത്തിക്കാൻ പോലും പെടാപാടാണ്. എതിരെ ഒരു വാഹനം എത്തിയാൽ പിന്നെ വലിയ കുരുക്ക്. 

റോഡിന് വീതി കൂട്ടുന്നതിനുള്ള സ്ഥലമേറ്റെടുപ്പ് പുരോഗമിക്കുകയാണെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതികരണം . റോഡിന് നടുവിൽ നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളെങ്കിലും മാറ്റി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Read Also: ഫേസ്ബുക്കിലൂടെ ഭീഷണിയുമായി റിമാന്റ് പ്രതി; സംഭവം പാലായിൽ...
 

 

PREV
click me!

Recommended Stories

ഇടതുപക്ഷവും ബിജെപിയും ഇവിടെ ഒന്നിച്ചാണ്, അവരെ സഹായിക്കാനാണ് വിമത സ്ഥാനാർത്ഥി: റിജിൽ മാക്കുറ്റി
നടിയെ ആക്രമിച്ച കേസ്; ആറു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്ന് പ്രോസിക്യൂഷൻ, 'സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'