'മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല'; പൊലീസ് നാളെ കോടതിയെ അറിയിക്കും; നിലപാട് രക്ഷാപ്രവ‍ർത്തന പരാമർശത്തിൽ

Published : Dec 06, 2024, 06:53 PM IST
'മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല'; പൊലീസ് നാളെ കോടതിയെ അറിയിക്കും; നിലപാട് രക്ഷാപ്രവ‍ർത്തന പരാമർശത്തിൽ

Synopsis

നവകേരള യാത്രക്കിടെ യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകനെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രി നടത്തിയ രക്ഷാപ്രവർത്തന പ്രസ്താവനയിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്

കൊച്ചി: നവകേരള യാത്രക്കിടെ കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മ‍ർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട രക്ഷാപ്രവർത്തന പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. ഇക്കാര്യം നാളെ കൊച്ചി സിറ്റി പൊലീസ് കോടതിയെ അറിയിക്കും. മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാൻ വകുപ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുക.

എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താൻ എറണാകുളം സി ജെ എം കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ചെടിച്ചട്ടി അടക്കം ഉപയോഗിച്ച് മർദ്ദിച്ച സംഭവത്തെ രക്ഷാപ്രവർത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, രക്ഷാപ്രവ‍ർത്തനം തുടരാം എന്ന് പ്രസ്താവിച്ചത് കുറ്റകൃത്യത്തിനുള്ള പ്രേരണയാണെന്നായിരുന്നു ഷിയാസിന്റെ ഹർജി. ഈ പരാതിയിലെ അന്വേഷണ റിപ്പോർട്ടാണ് പൊലീസ് നാളെ കോടതിയിൽ സമർപ്പിക്കുക.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിവാഹത്തിന് പായസം ഉണ്ടാക്കുന്നതിനിടെ പായസച്ചെമ്പിലേക്ക് വീണു; ചികിത്സയിലിരിക്കെ മധ്യവയസ്കന് ദാരുണാന്ത്യം
റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും