കൊച്ചിയിലെ റേഞ്ച് റോവർ അപകടം: നിർണായക കണ്ടെത്തലുമായി എംവിഡി; അപകടത്തിന് കാരണം മാനുഷിക പിഴവ്!

Published : Jun 28, 2025, 04:50 PM ISTUpdated : Jun 28, 2025, 05:03 PM IST
Range Rover

Synopsis

കൊച്ചിയിൽ റേ‍ഞ്ച് റോവർ കാർ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ അപകടത്തിൽ യുവാവ് മരിച്ചത് മാനുഷിക പിഴവ് മൂലമെന്ന് എംവിഡി

കൊച്ചി: കൊച്ചിയിൽ ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ ആഡംബര റെയിഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ സിഐടിയു തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിഐ അസിം പ്രതികരിച്ചു. ഇത്തരം വാഹനങ്ങൾ ഇറക്കാൻ തൊഴിൽ പരിചയമുളളവരെ യൂണിയനുകൾ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വാഹന ഡീലർമാരും രംഗത്തെത്തി.

സാങ്കേതികത്തികവുള്ള ആഡംബര വാഹനമായ റേഞ്ച് റോവർ കാർ, ട്രെയിലറിൽ നിന്ന് പുറത്തേക്കിറക്കുമ്പോൾ പിന്നോട്ട് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഷോറൂം ജീവനക്കാരനായ യുവാവാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്ന് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നു. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ. 

ഷോറൂമിലേക്ക് എത്തിച്ചപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നും ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് കാർ പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.

റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരി‍ജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്‍റെ ലൈസൻസ് ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്തത്. സിഐ ടിയുവിൽ അഫിലിയേറ്റ് ചെയ്ത എറണാകുളം ഡിസ്ട്രിക്ട് കാർ ഡ്രൈവേഴ്സ് യൂണിയനിൽപ്പെട്ടവരാണ് വാഹനമിറക്കിയത്. എന്നാൽ വൈദഗ്‌ധ്യമുള്ള ഡ്രൈവർമാരെ യൂണിയനുകൾ ജോലിക്ക് നിയോഗിക്കണമെന്നാണ് കേരള ഓട്ടോ മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K