സ്പായിൽ ജോലി, ഇന്‍റർവ്യൂവിന് വിളിച്ച് വരുത്തി ലഹരിനൽകി; പ്രതികൾ പിടിയിൽ

Published : Oct 04, 2026, 10:35 PM IST
Police Vehicle- kochi spa job interview case two men arrested for alleged sexual assault

Synopsis

കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം. രണ്ട് യുവാക്കൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിൽ

കൊച്ചി: കളമശ്ശേരിയില്‍ സ്പായിലെ ജോലിക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പീഡനം. രണ്ട് യുവാക്കൾ കളമശ്ശേരി പൊലീസിന്‍റെ പിടിയിൽ. കാർത്തികപ്പിള്ളി സ്വദേശി ശ്രീരാജ്, തേവക്കൽ സ്വദേശി ജിത്ത് മാർട്ടിൻ എന്നിവരാണ് പിടിയിലായത്. ഒക്ടോബർ രണ്ടിന് സ്പാ ജോലിക്കായുള്ള ഇന്‍റർവ്യൂവിന്‍റെ പേരിൽ യുവതിയെ ലോജ്ഡിലെത്തിച്ച് ലഹരിനൽകി മയക്കുകയും ലൈംഗികാത്രികമം നടത്തിയെന്നുമാണ് പരാതി. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് സ്പായുടെ മറവിൽ ഇത്തരം പ്രവർത്തികൾ നടത്തുന്ന സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോക്സോ കേസിൽ ജാമ്യത്തിലിരിക്കെ ട്രാൻസ്ജെൻഡർ യുവതിയെ പീഡിപ്പിച്ചു, നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തി; പണം തട്ടിയയാൾ അറസ്റ്റിൽ
സർക്കാർ ആശുപത്രികളിലെ മരുന്ന് പ്രതിസന്ധി; 'വാർത്തകൾക്ക് പിന്നിൽ വിദേശ കമ്പനികൾ', പറയുന്നത്ര പ്രതിസന്ധിയില്ലെന്ന് കെ മുരളീധരൻ