കൊടകര കുഴൽപ്പണ കേസ്; അന്വേഷണം അവസാനഘട്ടത്തിലെന്ന് ഹൈക്കോടതിയെ അറിയിച്ച് ഇഡി

Published : Dec 05, 2024, 03:50 PM ISTUpdated : Dec 05, 2024, 04:14 PM IST
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം അവസാനഘട്ടത്തിലെന്ന് ഹൈക്കോടതിയെ അറിയിച്ച് ഇഡി

Synopsis

കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. 

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിലെ  അന്വേഷണം അവസാന ഘട്ടത്തിലെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സാവകാശം വേണമെന്നും എൻഫോഴ്സ്മെന്‍റ് ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തെ സാവകാശം അനുവദിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കുഴൽപ്പണ കവർച്ചാക്കേസിലെ അൻപത്തിയൊന്നാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിൽ ഇഡി, ആദായ നികുതി വകുപ്പ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരോട് സിംഗിൾ ബെഞ്ച് നേരത്തെ വിശദീകരണം തേടിയിരുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബി.ജെ.പിക്കായി കേരളത്തിലേക്ക് കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവർച്ച ചെയ്തെന്നാണ് കേസ്. ഹവാല ഇടപാടിലൂടെ കൊണ്ടുവന്ന കളളപ്പണമാണ് കവർച്ച ചെയ്തതെന്ന സംസ്ഥാന പൊലീസ് കണ്ടെത്തലിലാണ് ഇഡി അന്വേഷണം. കേസ് ഏറ്റെടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും ഇഡി  റിപ്പോ‍ർട് സമർപ്പിക്കാത്തത്  ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുളളവരെ രക്ഷിക്കാൻ വേണ്ടിയാണ് എന്നായിരുന്നു ആരോപണം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
ബംഗാളിൽ നിന്ന് ട്രെയിനിലെത്തി ആലുവയിലിറങ്ങി; ഓട്ടോയിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം പിന്തുടർന്നു, കഞ്ചാവുമായി അറസ്റ്റിൽ