യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്

Published : Dec 05, 2024, 03:30 PM ISTUpdated : Dec 05, 2024, 03:32 PM IST
യുവമോർച്ച പ്രവർത്തകൻ പ്രവീൺ നെട്ടാരു വധക്കേസ്; കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്

Synopsis

കേരളം, കർണാടക, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളിലായി 16 ഇടങ്ങളിലാണ് റെയ്‍ഡ് നടക്കുന്നത്. കേരളത്തിൽ എറണാകുളത്തും കാസർകോട്ടുമായാണ് റെയ്‍ഡ് നടക്കുന്നതെന്നാണ് വിവരം.   

ബെം​ഗളൂരു: കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ യുവമോർച്ച പ്രവർത്തകനായിരുന്ന പ്രവീൺ നെട്ടാരുവിന്‍റെ വധക്കേസുമായി ബന്ധപ്പെട്ട് കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്‍ഡ്. കേരളം, കർണാടക, തമിഴ്‍നാട് എന്നീ സംസ്ഥാനങ്ങളിലായി 16 ഇടങ്ങളിലാണ് റെയ്‍ഡ് നടക്കുന്നത്. കേരളത്തിൽ എറണാകുളത്തും കാസർകോട്ടുമായാണ് റെയ്‍ഡ് നടക്കുന്നതെന്നാണ് വിവരം. 

ബെംഗളൂരുവിലും ചെന്നൈയിലും കേസിലെ പ്രധാന സൂത്രധാരനെന്ന് എൻഐഎ കണ്ടെത്തിയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ തുഫൈൽ എംഎച്ചിന്‍റെ കുടകിലെ വീട്ടിലും മറ്റിടങ്ങളിലും റെയ്‍ഡ് നടക്കുന്നുണ്ട്. 2022 ജൂലൈയിലാണ് യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. അതേവർഷം ഓഗസ്റ്റിൽ കേസ് ഏറ്റെടുത്ത എൻഐഎ ഇതുവരെ കേസുമായി ബന്ധപ്പെട്ട് 19 പേരെ അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ രണ്ട് പേരുൾപ്പടെ 21പേർക്കെതിരെ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. 

'ബംപറാണ് എടുക്കാറ്, 10 ടിക്കറ്റ് എടുത്തു, സമ്മാനം ഇന്നലെ അറിഞ്ഞു'; പത്തിലൊന്നില്‍ ഭാഗ്യം തെളിഞ്ഞ് ദിനേശ്

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്