കൊടകര കുഴൽപ്പണ കേസ്: സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

Published : Jun 18, 2021, 03:50 PM ISTUpdated : Jun 18, 2021, 06:06 PM IST
കൊടകര കുഴൽപ്പണ കേസ്: സിപിഎം പ്രവർത്തകനായ പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകി

Synopsis

കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ ഷിഗിൽ സിപിഎം പ്രവർത്തകനാണ്. കേസിൽ മനപൂർവ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. 

തൃശ്ശൂർ: കൊടകര കുഴൽപണ കേസിൽ ഒളിവിൽ കഴിയുന്ന പതിനഞ്ചാം പ്രതി ഷിഗിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തൃശ്ശൂർ ജില്ലാ കോടതിയിലാണ് അഭിഭാഷകൻ മഹേഷ് വർമ വഴി ജാമ്യാപേക്ഷ നൽകിയത്. കണ്ണൂർ കല്യാശ്ശേരി സ്വദേശിയായ ഷിഗിൽ സിപിഎം പ്രവർത്തകനാണ്. കേസിൽ മനപൂർവ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്.

ഷിഗിൽ ബംഗ്ലുരൂവില്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിരുന്നു. മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നുമാണ് പൊലീസിന് വിവരം ലഭിച്ചത്. കവർച്ച ചെയ്ത പത്ത് ലക്ഷം രൂപ ഷിഗിലിന് നൽകിയെന്നാണ് പ്രതികളിൽ ഒരാളുടെ മൊഴി.

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം