
തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. മലപ്പുറം മങ്കട സ്വദേശി സുൽഫിക്കർ ആണ് അറസ്റ്റിലായത്. ക്രിമിനൽ സംഘത്തോടൊപ്പം ഇയാള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇതോടെ, അറസ്റ്റിലായവരുടെ എണ്ണം 21 ആയി. അതേസസമയം, പ്രതികളില്‍ നിന്ന് പണവും സ്വർണവും പൊലീസ് കണ്ടെത്തി.
കവർച്ചയിലും ഗൂഢാലോചനയിലും സുൽഫിക്കറിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതിനിടെ, കേസിലെ മൂന്നാം പ്രതിയായ രഞ്ജിത്തിൻ്റെ ഭാര്യയും 20-ാം പ്രതിയുമായ ദീപ്തിയുടെ പക്കൽ നിന്ന് കവർച്ച പണമുപയോഗിച്ച് വാങ്ങിയ ഒമ്പതര പവൻ സ്വർണ്ണം പൊലീസ് പിടിച്ചെടുത്തു. ദീപ്തിയെ വീണ്ടും ചോദ്യം ചെയ്തതിലാണ് കോടാലിയിലെ വീട്ടിൽ നിന്നും സ്വർണം കണ്ടെടുത്തത്. മറ്റൊരു പ്രതി ബഷീറിൻ്റെ വീട്ടിൽ നിന്ന് 50,000 രൂപയും കണ്ടെത്തി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam