കൊടകര കേസ് ഒത്തുതീർപ്പ് എൽഡിഎഫ്- എൻഡിഎ കൂട്ടുകെട്ടിന്റെ ഭാ​ഗം; രമേശ് ചെന്നിത്തല

By Web TeamFirst Published Jul 16, 2021, 9:30 AM IST
Highlights

ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലം മുതൽ ആരംഭിച്ച എൻഡിഎ- എൽഡിഎഫ് കൂട്ടുകെട്ടിന്റെ ഭാ​ഗമായാണ് കൊടകര കുഴൽപ്പണ കേസ് ഇപ്പോൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു കാരണവശാലും ഇത് അം​ഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 

69 നിയോജക മണ്ഡലങ്ങളിലാണ് ബിജെപിയുടെ വോട്ട് സിപിഎമ്മിനും എൽഡിഎഫിനും മറിച്ചുനൽകിയത്. എൻഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചു നൽകിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. 

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി നേതാക്കളാരും പ്രതികളാകില്ലെന്ന വിവരം പുറത്തുവനന്തിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കുമെന്നാണ് വിവരം. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്. കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല എന്നാണ് തൃശ്ശൂർ ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. 

Read Also: കൊടകര കുഴൽപ്പണക്കേസിൽ പൊലീസിന്‍റെ 'യു ടേൺ', ഒരു ബിജെപി നേതാവും പ്രതിയാകില്ല

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!