കൊടകര കേസ്: എല്ലാവരും കുഴൽപണം കൊണ്ടുവരും, ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ട് പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി

Published : Jun 07, 2021, 12:28 PM ISTUpdated : Jun 07, 2021, 12:40 PM IST
കൊടകര കേസ്: എല്ലാവരും കുഴൽപണം കൊണ്ടുവരും, ബിജെപിക്കാർ മണ്ടൻമാരായത് കൊണ്ട് പിടിക്കപ്പെട്ടെന്ന് വെള്ളാപ്പള്ളി

Synopsis

സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വിഡി സതീശൻ ബഹു കേമനാണ്. 

ആലപ്പുഴ: കൊടകര കുഴൽപ്പണക്കേസിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. എല്ലാവരും കുഴൽപ്പണം കൊണ്ടുവരും തെരഞ്ഞെടുപ്പിൽ ഉപയോഗിക്കും. പക്ഷെ ബിജെപിക്കാര്‍ മണ്ടൻമാരായത് കൊണ്ടാണ് പൊലീസ് പിടിച്ചതെന്ന് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. 

സംസ്ഥാനത്ത് പേരിന് പോലും പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഉമ്മൻചാണ്ടിയുടെ കാലം കഴിഞ്ഞു. രമേശ് ചെന്നിത്തല നിരാശാ ബാധിതനായി കഴിയുകയാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. വിഡി സതീശൻ ബഹു കേമനാണ്. നിയമസഭയിൽ തിളങ്ങാൻ വിഡി സതീശന് കഴിയും. പക്ഷെ പുറത്തുള്ള പ്രവര്‍ത്തനത്തിൽ വി ഡി സതീശൻ വട്ടപൂജ്യം ആണെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്: എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ; തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക
ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും