'പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍, ജനങ്ങള്‍ കൈവിടില്ല'; മനസ് തുറന്ന് കൊടിക്കുന്നില്‍ സുരേഷ്

Published : Mar 02, 2024, 09:04 AM ISTUpdated : Mar 02, 2024, 09:09 AM IST
'പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍, ജനങ്ങള്‍ കൈവിടില്ല'; മനസ് തുറന്ന് കൊടിക്കുന്നില്‍ സുരേഷ്

Synopsis

പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍. തന്നെ ജനങ്ങള്‍ കൈവിടില്ല. നിയോജക മണ്ഡലത്തിലെ എല്ലാവരേയും പരിചയമുണ്ട്. വെറെയാളെ പാർട്ടി തിരയുന്നുണ്ടെങ്കിൽ മാറി നിൽക്കാൻ തയ്യാറായിരുന്നു.

ആലപ്പുഴ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മാവേലിക്കരയില്‍ മല്‍സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം കിട്ടിയതായി കൊടിക്കുന്നില്‍ സുരേഷ് എംപി. മാവേലിക്കരയില്‍ മറ്റൊരു പേരും പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്നും കൊടിക്കുന്നിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാറിനില്‍ക്കാമെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും മല്‍സരിക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. സുനില്‍ കനഗോലു റിപ്പോര്‍ട്ട് മാധ്യമ സൃഷ്ടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. 

പഞ്ചായത്ത് മെമ്പറെ പോലൊരു എംപിയാണ് താന്‍. തന്നെ ജനങ്ങള്‍ കൈവിടില്ല. നിയോജക മണ്ഡലത്തിലെ എല്ലാവരേയും പരിചയമുണ്ട്. വെറെയാളെ പാർട്ടി തിരയുന്നുണ്ടെങ്കിൽ മാറി നിൽക്കാൻ തയ്യാറായിരുന്നു. എന്നാൽ പാർട്ടി നേതൃത്വം അനുവാദം നൽകിയിരുന്നില്ല. അതിന്റെയടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഇവിടെ മറ്റൊരു സ്ഥാനാർത്ഥിയെ പാർട്ടി ആലോചിച്ചിട്ടില്ലെന്നും നിലവിലെ എംപിമാരെല്ലാവരും മത്സരിക്കണമെന്നുമാണ് പാർട്ടിയുടെ തീരുമാനമെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

സിറ്റിംങ് എംപിമാരിൽ ചിലർക്ക് വിജയ സാധ്യത കുറവാണെന്ന തരത്തിൽ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കന​ഗോലു റിപ്പോർട്ട് നൽകിയെന്ന വാർത്തയേയും കൊടിക്കുന്നിൽ തള്ളി. അങ്ങനെയൊരു റിപ്പോർട്ട് ഞങ്ങളാരും കണ്ടിട്ടില്ല. കെപിസിസി നേതൃത്വത്തിന് അങ്ങനെയൊരു റിപ്പോർട്ട് നൽകിയിട്ടില്ല. മാധ്യമങ്ങൾ ഉണ്ടാക്കുന്നതാണ്. അത് അവരുടെ സൃഷ്ടിയാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. 

കണ്ണൂരിൽ മത്സരിച്ചാലും കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരണം: ആഗ്രഹം സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ച് സുധാകരൻ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ